കു​ട്ടി​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി മാ​താ​പി​താ​ക്ക​ൾ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി
Tuesday, December 3, 2019 11:55 AM IST
ഗാ​സി​യാ​ബാ​ദ്: ഡ​ൽ​ഹി​ക്ക​ടു​ത്ത് ഗാ​സി​യാ​ബാ​ദി​ൽ കു​ട്ടി​ക​ളെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം മാ​താ​പി​താ​ക്ക​ൾ കെ​ട്ടി​ട​ത്തി​നു മു​ക​ളി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. ഉ​റ​ങ്ങി​ക്കി​ട​ന്ന ആ​ൺ​കു​ട്ടി​യേ​യും പെ​ൺ​കു​ട്ടി​യേ​യും ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ദ​മ്പ​തി​ക​ൾ ബ​ഹു​നി​ല പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ എ​ട്ടാം നി​ല​യി​ലെ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി.

മ​റ്റൊ​രു സ്ത്രീ ​കൂ​ടി ഇ​വ​ർ​ക്ക് പി​ന്നാ​ലെ കെ​ട്ടി​ട​ത്തി​ൽ​നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​വ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഫാ​ക്ട​റി ഉ​ട​മ​യും കു​ടും​ബ​വു​മാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളു​ടെ ബി​സി​ന​സ് പ​ങ്കാ​ളി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച സ്ത്രീ​യെ​ന്ന് പ​റ​യു​ന്നു.

ഫാ​ക്ട​റി ഉ​ട​മ​യു​ടെ ര​ണ്ടാം ഭാ​ര്യ​യാ​ണ് ഇ​വ​രെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഫാ​ക്ട​റി ഉ​ട​മ വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യി​ലാ​യി​രു​ന്നു. അ​ടു​ത്തി​ടെ നി​ക​ര​വ​ധി ചെ​ക്കു​ക​ൾ പ​ണം ഇ​ല്ലാ​ത്ത​തി​നാ​ൽ മ​ട​ങ്ങു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.