ഒ​ന്നി​ച്ചു മ​രി​ക്കാ​ൻ സ​മ്മ​തി​ച്ചി​ല്ല; യു​വാ​വ് കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി ജീ​വ​നൊ​ടു​ക്കി
Tuesday, December 3, 2019 12:27 PM IST
ആ​ഗ്ര: ആ​ത്മ​ഹ​ത്യ ചെ​യ്യാ​ൻ വി​സ​മ്മ​തി​ച്ച​തി​നെ തു​ട​ർ​ന്ന് യു​വാ​വ് കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ഗ്ര​യി​ലാ​ണു സം​ഭ​വം. ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ യു​വാ​വാ​ണ് കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി ര​ണ്ടു ദി​വ​സ​ത്തി​നു​ശേ​ഷം യു​വാ​വ് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി കു​റ്റം സ​മ്മ​തി​ച്ചു. ഈ ​സ​മ​യ​ത്ത് ഇ​യാ​ൾ വി​ഷം ക​ഴി​ച്ചി​രു​ന്നു. പോ​ലീ​സു​കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്കു കൊ​ണ്ടു​പോ​കും വ​ഴി യു​വാ​വ് മ​രി​ച്ചു. മ​ധ്യ​പ്ര​ദേ​ശി​ലെ മൊ​റീ​ന ജി​ല്ല​യി​ലെ ചി​ച്ചാ​വാ​ലി സ്വ​ദേ​ശി ഹേ​ത് സിം​ഗ് തോ​മ​റാ​ണു കൊ​ല​പാ​ത​കം ന​ട​ത്തി​യ ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്.

ന​വം​ബ​ർ മു​പ്പ​തി​നാ​ണ് യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ക​ഴു​ത്തു​മു​റി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​യാ​ൾ ഇ​ക്കാ​ര്യം പോ​ലീ​സി​നോ​ടു സ​മ്മ​തി​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ഒ​രു കോ​ണ്‍​സ്റ്റ​ബി​ൾ പ​ക​ർ​ത്തി​യി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.