മ​ണ്ണു തി​ന്ന മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യ അ​മ്മ​യ്ക്കു ജോ​ലി ന​ല്‍​കി
Tuesday, December 3, 2019 12:45 PM IST
തി​രു​വ​ന​ന്ത​പു​രം: പ​ട്ടി​ണി സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ നാ​ലു മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യ അ​മ്മ​യ്ക്കു ജോ​ലി ന​ൽ​കും. തി​രു​വ​ന​ന്ത​പു​രം കോ​ർ​പ​റേ​ഷ​നിൽ താ​ത്കാ​ലി​ക ജോ​ലി ന​ൽ​കു​ന്ന​ത്. ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വ് മേ​യ​ർ കെ. ​ശ്രീ​കു​മാ​ർ മ​ഹി​ളാ​മ​ന്ദി​ര​ത്തി​ലെ​ത്തി സ്ത്രീ​ക്കു കൈ​മാ​റി.

ദി​വ​സം 650 രൂ​പ വേ​ത​നം ല​ഭി​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​വ​ർ​ക്കു ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. അ​മ്മ​യ്ക്കു തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നു മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും മേ​യ​ർ അ​റി​യി​ച്ചു. ന​ഗ​ര​സ​ഭ​യി​ൽ പ​ണി പൂ​ർ​ത്തി​യാ​യി കി​ട​ക്കു​ന്ന ഫ്ളാ​റ്റു​ക​ളി​ലൊ​ന്നു കു​ടും​ബ​ത്തി​നു ന​ൽ​കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നു മേ​യ​ർ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് കൈ​ത​മു​ക്കി​ൽ റെ​യി​ൽ​വേ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ക്കു​ന്ന സ്ത്രീ​യാ​ണ് ആ​റു മ​ക്ക​ളി​ൽ നാ​ലു​പേ​രെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യ​ത്. വി​ശ​പ്പ് സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ ഒ​രു കു​ട്ടി മ​ണ്ണ് വാ​രി​ത്തി​ന്നു​ന്ന​തു​ക​ണ്ടു സ​ഹി​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് മ​ക്ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റു​ന്ന​തെ​ന്ന് ശി​ശു​ക്ഷേ​മ സ​മി​തി​ക്കു ന​ൽ​കി​യ അ​പേ​ക്ഷ​യി​ൽ പ​റ​യു​ന്നു.

കൈ​ത​മു​ക്കി​ൽ റെ​യി​ൽ​വേ പു​റ​ന്പോ​ക്കി​ൽ ട​ർ​പാ​ളി​ൻ​കൊ​ണ്ടു മ​റ​ച്ച കു​ടി​ലി​ലാ​ണ് അ​മ്മ​യും ആ​റു കു​ട്ടി​ക​ളും താ​മ​സി​ക്കു​ന്ന​ത്. കൂ​ലി​പ്പ​ണി​ക്കാ​ര​നാ​യ ഭ​ർ​ത്താ​വ് ല​ഭി​ക്കു​ന്ന പ​ണ​ത്തി​ലേ​റെ​യും മ​ദ്യ​പി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും മ​ദ്യ​പി​ച്ചെ​ത്തി​യ​ശേ​ഷം കു​ട്ടി​ക​ളെ മ​ർ​ദി​ക്കു​മെ​ന്നും ശി​ശു​ക്ഷേ​മ സ​മി​തി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ അ​മ്മ പ​റ​യു​ന്നു.

മു​ല​പ്പാ​ൽ കു​ടി​ക്കു​ന്ന ഒ​ന്ന​ര വ​യ​സു​ള്ള​തും മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള​തു​മാ​യ ര​ണ്ടു കു​ഞ്ഞു​ങ്ങ​ളെ ശി​ശു​ക്ഷേ​മ സ​മി​തി​ക്കു കൈ​മാ​റി​യി​ട്ടി​ല്ല. ര​ണ്ടു പെ​ണ്‍​കു​ട്ടി​ക​ളെ​യും ര​ണ്ട് ആ​ണ്‍​കു​ട്ടി​ക​ളെ​യും ശി​ശു​ക്ഷേ​മ സ​മി​തി ഏ​റ്റെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.