സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ ജെ​ഡി​എ​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കും: കോ​ണ്‍​ഗ്ര​സ്
Tuesday, December 3, 2019 1:01 PM IST
ന്യൂ​ഡ​ൽ​ഹി: സാ​ഹ​ച​ര്യ​ങ്ങ​ൾ അ​നു​കൂ​ല​മാ​യാ​ൽ ക​ർ​ണാ​ട​ക​യി​ൽ ജെ​ഡി​എ​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കാ​ൻ മ​ടി​ക്കി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം സാ​ഹ​ച​ര്യം അ​നു​കൂ​ല​മാ​യാ​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തു​മെ​ന്നും ഇ​രു​പാ​ർ​ട്ടി​ക​ളും ത​മ്മി​ലു​ള്ള ചെ​റി​യ സൗ​ന്ദ​ര്യ​പ്പി​ണ​ക്ക​ങ്ങ​ൾ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ബി​ജെ​പി​യെ അ​ക​റ്റി​നി​ർ​ത്തു​ക മാ​ത്ര​മാ​ണു ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കോ​ണ്‍​ഗ്ര​സും ജ​ന​താ​ദ​ളും ക​ർ​ണാ​ട​ക​യി​ൽ വീ​ണ്ടും ഒ​ന്നി​ക്കു​ന്നു​വെ​ന്ന സൂ​ച​ന ന​ൽ​കി മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് മ​ല്ലി​കാ​ർ​ജു​ന ഖാ​ർ​ഗെ​യും ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഈ ​മാ​സം ഒ​ൻ​പ​തി​നു​ശേ​ഷം ഞ​ങ്ങ​ളി​ൽ​നി​ന്ന് ശു​ഭ​വാ​ർ​ത്ത​യു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ സ​ഖ്യ​ക​ക്ഷി​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ കോ​ണ്‍​ഗ്ര​സ് ത​യാ​റാ​ണെ​ന്നും ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി.

സാ​ഹ​ച​ര്യം ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ജ​ന​താ​ദ​ളു​മാ​യി ഒ​രി​ക്ക​ൽ​ക്കൂ​ടി ഒ​ന്നി​ച്ചു​നി​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നു മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് ജി. ​പ​ര​മേ​ശ്വ​ര​യും പ​റ​ഞ്ഞു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​തും തീ​രു​മാ​നി​ക്കു​ന്ന​തും ഹൈ​ക്ക​മാ​ൻ​ഡാ​ണ്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സി​നു കൂ​ടു​ത​ൽ സീ​റ്റ് ല​ഭി​ച്ചാ​ൽ യെ​ദി​യൂ​ര​പ്പ സ​ർ​ക്കാ​ർ നി​ലം​പ​തി​ക്കു​മെ​ന്നും പ​ര​മേ​ശ്വ​ര പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​നു​ശേ​ഷം ക​ർ​ണാ​ട​ക​യി​ൽ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്ന് മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യും ജെ​ഡി-​എ​സ് നേ​താ​ക്ക​ളാ​യ എ​ച്ച്.​ഡി. ദേ​വ​ഗൗ​ഡ​യും എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി​യും നേ​ര​ത്തെ സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 15 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ഈ ​സീ​റ്റു​ക​ളി​ൽ 12 ഇ​ട​ത്ത് കോ​ണ്‍​ഗ്ര​സും മൂ​ന്നി​ട​ത്ത് ജെ​ഡി-​എ​സു​മാ​യി​രു​ന്നു ക​ഴി​ഞ്ഞ​ത​വ​ണ വി​ജ​യി​ച്ച​ത്. ആ​റു സീ​റ്റി​ലെ​ങ്കി​ലും ബി​ജെ​പി വി​ജ​യി​ച്ചി​ല്ലെ​ങ്കി​ൽ പാ​ർ​ട്ടി​ക്ക് നി​യ​മ​സ​ഭ​യി​ൽ ഭൂ​രി​പ​ക്ഷം ന​ഷ്ട​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.