ഷെ​യ്ൻ മ​ട​ങ്ങി​വ​ന്ന് സി​നി​മ പൂ​ർ​ത്തി​യാ​ക്ക​ണം; ഫെ​ഫ്ക​യ്ക്കു സം​വി​ധാ​യ​ക​ന്‍റെ ക​ത്ത്
Tuesday, December 3, 2019 1:25 PM IST
കൊ​ച്ചി: യു​വ​ന​ട​ൻ ഷെ​യ്ൻ നി​ഗം പ്ര​ശ്ന​ത്തി​ൽ ഒ​ത്തു​തീ​ർ​പ്പി​നു വ​ഴി തെ​ളി​യു​ന്നു. ഷെ​യ്ൻ നി​ഗം മ​ട​ങ്ങി​വ​ന്ന് വെ​യി​ൽ സി​നി​മ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും പ്ര​ശ്നം പ​രി​ഹ​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സം​വി​ധാ​യ​ക​ൻ ശ​ര​ത് ഫെ​ഫ്ക​യ്ക്കു ക​ത്തു ന​ൽ​കി. ഷെ​യ്ൻ സ​ഹ​ക​രി​ച്ചാ​ൽ 15 ദി​വ​സം കൊ​ണ്ട് സി​നി​മ പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ഷെ​യ്നി​ന് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക് പി​ൻ​വ​ലി​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യും ത​മ്മി​ലു​ള്ള ആ​ദ്യ​വ​ട്ട ച​ർ​ച്ച അ​ഞ്ചി​നു ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് സം​വി​ധാ​യ​ക​ന്‍റെ ക​ത്ത്. അ​മ്മ ന​ൽ​കി​യ ക​ത്തി​നു മ​റു​പ​ടി​യാ​യി അ​ഞ്ചി​നു ച​ർ​ച്ച​യി​ൽ എ​ത്തി​ച്ചേ​രാ​ൻ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സൗ​ക​ര്യം ആ​രാ​ഞ്ഞി​രു​ന്നു. അ​ഞ്ചി​നു ത​ട​സ​ങ്ങ​ളി​ല്ലെ​ന്നാ​ണ് അ​മ്മ മ​റു​പ​ടി ന​ൽ​കി​യ​ത്.

കു​റ്റാ​രോ​പി​ത​ന്‍റെ ഭാ​ഗം കേ​ൾ​ക്കു​ന്ന​തി​നാ​ണ് ഷെ​യ്നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​തെ​ന്ന് അ​മ്മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ഷെ​യ്ന്‍റെ ഭാ​ഗ​ത്ത് അ​ച്ച​ട​ക്ക​ലം​ഘ​നം ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് സ​മ്മ​തി​ക്കു​ന്പോ​ൾ ത​ന്നെ ഒ​രാ​ളു​ടെ തൊ​ഴി​ൽ നി​ഷേ​ധി​ക്കും വി​ധം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​തി​നോ​ട് അ​മ്മ പ്ര​സി​ഡ​ന്‍റ് മോ​ഹ​ൻ​ലാ​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ​ക്ക് വി​യോ​ജി​പ്പു​ണ്ട്. ഇ​രു ഭാ​ഗ​ത്തും വി​ട്ടു​വീ​ഴ്ച വേ​ണ​മെ​ന്ന നി​ല​പാ​ടാ​ണ് അ​മ്മ​യ്ക്ക്. മു​ട​ങ്ങി​യ മൂ​ന്ന് സി​നി​മ​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നു​ള്ള നി​ർ​ദേ​ശ​മാ​യി​രി​ക്കും അ​മ്മ ഷെ​യ്ന് ന​ൽ​കു​ക. ഷെ​യ്ൻ ഇ​തു സ​മ്മ​തി​ക്കാ​ൻ ത​യാ​റാ​യാ​ൽ വി​ല​ക്ക് നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അ​മ്മ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നു മു​ന്നി​ൽ വ​യ്ക്കും.

ഷെ​യ്ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ന​ട​പ​ടി​ക്കെ​തി​രേ സി​നി​മാ മേ​ഖ​ല​യി​ൽ​നി​ന്ന് ശ​ക്ത​മാ​യ എ​തി​ർ​പ്പു​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്രൊ​ഡ്യൂ​സേ​ഴ്സ് അ​സോ​സി​യേ​ഷ​നും വി​ട്ടു​വീ​ഴ്ച​യു​ടെ പാ​ത​യി​ലാ​ണ്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഉ​ല്ലാ​സം എ​ന്ന സി​നി​മ​യു​ടെ ഡ​ബ്ബിം​ഗ് പൂ​ർ​ത്തീ​ക​രി​ച്ചാ​ൽ ഷെ​യ്ന്‍റെ വി​ല​ക്ക് നീ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​മെ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. തെ​റ്റ് തി​രി​ച്ച​റി​ഞ്ഞ് മു​ന്നോ​ട്ടു​വ​ന്ന് ഷൂ​ട്ടിം​ഗ് മു​ട​ങ്ങി​യ വെ​യി​ൽ, കു​ർ​ബാ​നി എ​ന്നീ സി​നി​മ​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും നി​ർ​മാ​താ​ക്ക​ൾ മു​ന്നോ​ട്ടു​വ​യ്ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.