മോ​ദി​യു​ടെ സൗ​മ​ന​സ്യ​ത്തി​ന് പ​വാ​ർ നോ ​പ​റ​ഞ്ഞെ​ന്ന് സു​പ്രി​യ സുലെ
Tuesday, December 3, 2019 2:22 PM IST
മും​ബൈ: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ മ​ഹാ​മ​ന​സ്‌​ക​ത​യ്ക്ക് പ​വാ​ർ നോ ​പ​റ​ഞ്ഞെ​ന്ന് മ​ക​ൾ സു​പ്രി​യ സു​ലെ. ബി​ജെ​പി​യു​മാ​യു​ള്ള സ​ഖ്യം മോ​ദി വാ​ഗ്ദാ​നം ചെ​യ്തെ​ന്ന പ​വാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​നോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. മോ​ദി അ​ത്ത​ര​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ അ​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ സൗ​മ​ന​സ്യ​മാ​ണെ​ന്ന് സു​പ്രി​യ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ൻ ആ ​യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. മു​തി​ർ​ന്ന നേ​താ​ക്ക​ൾ ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യാ​യി​രു​ന്നു അ​ത്. അ​ദ്ദേ​ഹം വാ​ഗ്ദാ​നം ന​ൽ​കി​യെ​ങ്കി​ൽ അ​ത് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സൗ​മ​ന​സ്യ​മാ​യി​രി​ക്കും. പ്ര​ത്യ​യ​ശാ​സ്ത്രത്തേക്കാ​ൾ ഉ​പ​രി​യാ​യി മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ളു​ക​ൾ​ക്ക് വ്യ​ക്തി​ബ​ന്ധ​ങ്ങ​ൾ പ്ര​ധാ​ന​മാ​ണ്. പ​വാ​ർ ത​ന്‍റെ പി​താ​വ് മാ​ത്ര​മ​ല്ല, നേ​താ​വ് കൂ​ടി​യാ​ണ്. അ​ദ്ദേ​ഹം എ​ല്ലാ​യ്പ്പോ​ഴും ശ​രി​യാ​യി​രി​ക്കു​മെ​ന്ന് അ​റി​യാ​മ​ല്ലോ​യെ​ന്നും സു​പ്രി​യ പ​റ​ഞ്ഞു.

ഡ​ൽ​ഹി​യി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ എ​ൻ​സി​പി-​ബി​ജെ​പി സ​ഖ്യ​മാ​കാ​മെ​ന്ന് മോ​ദി നി​ർ​ദേ​ശി​ച്ചെ​ന്നാ​യി​രു​ന്നു പ​വാ​റി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ. ഒ​രു മ​റാ​ത്തി ചാ​ന ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പ​വാ​ർ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ട​ത്തി​യ​ത്. സു​പ്രി​യ സു​ലെ​യെ കേ​ന്ദ്ര​മ​ന്ത്രി​യാ​ക്കാ​മെ​ന്ന നി​ർ​ദേ​ശ​വും മു​ന്നോ​ട്ടു വ​ച്ചു. എ​ന്നാ​ൽ സ​ഖ്യ​ത്തി​ന് ത​യാ​റ​ല്ലെ​ന്ന് അ​പ്പോ​ൾ​ത്ത​ന്നെ താ​ൻ അ​റി​യി​ച്ചു. മോ​ദി​യു​മാ​യു​ള്ള വ്യ​ക്തി​ബ​ന്ധം മി​ക​ച്ച​താ​ണ്. അ​ത​ങ്ങ​നെ ത​ന്നെ തു​ട​രു​മെ​ന്നും ശ​ര​ത് പ​വാ​ർ വ്യ ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.