ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം: "ആ​വ​ശ്യം' ​വ​ന്നാ​ൽ പു​ന​ര​ന്വേ​ഷി​ക്കു​മെ​ന്ന് ശ​ര​ത് പ​വാ​ർ
Tuesday, December 3, 2019 2:39 PM IST
മും​ബൈ: ജ​സ്റ്റീ​സ് ലോ​യ​യു​ടെ മ​ര​ണം സം​ബ​ന്ധി​ച്ച് പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നാ​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് എ​ൻ​സി​പി നേ​താ​വ് ശ​ര​ത് പ​വാ​ർ. അ​ത്ത​ര​ത്തി​ല്‍ ഒ​രു ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ല്‍ തീ​ര്‍​ച്ച​യാ​യും അ​തി​നെ കു​റി​ച്ച് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​നി​ക്ക് അ​റി​യി​ല്ല. ലോ​യ​യു​ടെ മ​ര​ണ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ അ​ഭി​പ്രാ​യ​മു​ണ്ടെ​ന്ന് ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ താ​ൻ വാ​യി​ച്ചി​രു​ന്നു. ഇ​തി​നെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ വി​വ​ര​ങ്ങ​ളൊ​ന്നും എ​നി​ക്കി​ല്ലെ​ന്നും പ​വാ​ർ കൂ​ട്ടി​ച്ചേ​ർ‌​ത്തു. ഏ​ത് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ക്കു​ന്ന​ത്, അ​തി​ല്‍ എ​ന്താ​ണ് സ​ത്യം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ അ​ന്വേ​ഷി​ക്ക​ണം. അ​തി​ല്‍ എ​ന്തെ​ങ്കി​ലും വാ​സ്ത​വം ഉ​ണ്ടെ​ങ്കി​ല്‍, കേ​സി​ല്‍ വീ​ണ്ടും അ​ന്വേ​ഷ​ണം ന​ട​ത്ത​ണം. ഇ​ല്ലാ​യെ​ങ്കി​ല്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ക്കു​ന്ന​തും ശ​രി​യ​ല്ല- പ​വാ​ര്‍ പ​റ​ഞ്ഞു.

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​പ്ര​തി​യാ​യി​രു​ന്ന സൊ​റാ​ബു​ദ്ദീ​ന്‍ വ്യാ​ജ ഏ​റ്റു​മു​ട്ട​ല്‍ കേ​സ് പ​രി​ഗ​ണി​ച്ചി​രു​ന്ന സി​ബി​ഐ കോ​ട​തി ജ​ഡ്ജി ലോ​യ​യു​ടെ മ​ര​ണ​ത്തി​ലെ ദൂ​രൂ​ഹ​ത​ക​ള്‍ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്. കേ​സ് പു​ന​ര​ന്വേ​ഷി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം നേ​ര​ത്തെ ഉ​യ​ര്‍​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.