ഫാ​ത്തി​മ​യു​ടെ മ​ര​ണം എ​ന്തു​കൊ​ണ്ട് സി​ബി​സി​ഐ​ഡി​ക്ക് കൈ​മാ​റു​ന്നി​ല്ല: മദ്രാസ് ഹൈ​ക്കോ​ട​തി
Tuesday, December 3, 2019 4:01 PM IST
ചെ​ന്നൈ: മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി ഫാ​ത്തി​മ ല​ത്തീ​ഫ് മ​രി​ച്ച സം​ഭ​വം സി​ബി​സി​ഐ​ഡി​ക്ക് കൈ​മാ​റു​ന്നി​ല്ലെ​ന്ന് ത​മി​ഴ്നാ​ട് സ​ർ​ക്കാ​രി​നോ​ടു മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ ദു​രൂ​ഹ മ​ര​ണ​ങ്ങ​ൾ സി​ബി​ഐ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണു ഹൈ​ക്കോ​ട​തി​യു​ടെ പ​രാ​മ​ർ​ശം. കേ​സ് വി​ദ​ഗ്ധ സ​മി​തി​യെ​കൊ​ണ്ട് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്നും ഐ​ഐ​ടി​യി​ൽ ന​ട​ന്ന മ​ര​ണ​ങ്ങ​ളി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

മ​ദ്രാ​സ് ഐ​ഐ​ടി​യി​ൽ 2006 മു​ത​ൽ ന​ട​ന്ന ആ​ത്മ​ഹ​ത്യ​ക​ളി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ലോ​ക് താ​ന്ത്രി​ക് യു​വ​ജ​ന​താ​ദ​ളാ​ണ് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഫാ​ത്തി​മ​യു​ടെ മ​ര​ണ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് എ​ൻ​എ​സ്യു സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യും ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്.

ഫാ​ത്തി​മ ല​ത്തീ​ഫ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മി​ല്ലെ​ന്നു ത​മി​ഴ്നാ​ട് സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. സി​ബി​ഐ​യി​ൽ പ്ര​വ​ർ​ത്തി​ച്ച് പ​രി​ച​യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​പ്പോ​ഴ​ത്തെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സ​ർ​ക്കാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​ത്.

കൊ​ല്ലം കി​ളി​കൊ​ല്ലൂ​ർ സ്വ​ദേ​ശി ഫാ​ത്തി​മ ല​ത്തീ​ഫാ​ണു ക​ഴി​ഞ്ഞ മാ​സം മ​ദ്രാ​സ് ഐ​ഐ​ടി ഹോ​സ്റ്റ​ൽ മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി​യ​ത്. ഫാ​ത്തി​മ​യു​ടെ മൊ​ബൈ​ൽ ഫോ​ണ്‍ പ​രി​ശോ​ധി​ച്ച​പ്പോ​ൾ അ​തി​ൽ സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ എ​ന്ന അ​ധ്യാ​പ​ക​നാ​ണു ത​ന്‍റെ മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ക്കു​ന്ന കു​റി​പ്പ് ക​ണ്ടെ​ത്തി.

സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ കൈ​കാ​ര്യം ചെ​യ്തി​രു​ന്ന വി​ഷ​യ​ത്തി​ന് ഇ​രു​പ​തി​ൽ 13 മാ​ർ​ക്കാ​ണു ഫാ​ത്തി​മ​യ്ക്ക് ല​ഭി​ച്ച​ത്. അ​ഞ്ചു മാ​ർ​ക്കി​നു കൂ​ടി യോ​ഗ്യ​ത​യു​ണ്ടെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഫാ​ത്തി​മ വ​കു​പ്പ് മേ​ധാ​വി​യെ ക​ണ്ടി​രു​ന്നു. ഈ ​ദി​വ​സം വൈ​കി​ട്ടാ​ണു ഫാ​ത്തി​മ​യെ ഹോ​സ്റ്റ​ൽ മു​റി​യി​ലെ ഫാ​നി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഐ​ഐ​ടി​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​യ​ർ​ന്ന റാ​ങ്ക് നേ​ടി​യാ​ണു ഫാ​ത്തി​മ ല​ത്തീ​ഫ് വി​ജ​യി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ തി​ങ്ക​ളാ​ഴ്ച സു​ദ​ർ​ശ​ൻ പ​ത്മ​നാ​ഭ​ൻ, ഹേ​മ​ച​ന്ദ്ര​ൻ, മി​ലി​ന്ദ് എ​ന്നീ അ​ധ്യാ​പ​ക​രെ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന ത​മി​ഴ്നാ​ട് സെ​ൻ​ട്ര​ൽ ക്രൈം​ബ്രാ​ഞ്ച് ചോ​ദ്യം ചെ​യ്തി​രു​ന്നു. ഫാ​ത്തി​മ ല​ത്തീ​ഫി​ന്‍റെ മ​ര​ണ​ത്തി​ൽ ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ന​ട​ത്തി​ല്ലെ​ന്നു മ​ദ്രാ​സ് ഐ​ഐ​ടി വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു അ​ധ്യാ​പ​ക​രെ ചോ​ദ്യം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.