കാ​ഷ്മീ​രി​ൽ പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ച്ച​ത് കോ​ണ്‍​ഗ്ര​സ്, അ​വ​സാ​നി​പ്പി​ച്ച​ത് ബി​ജെ​പി: മോ​ദി
Tuesday, December 3, 2019 3:20 PM IST
റാ​ഞ്ചി: ജ​മ്മു കാ​ഷ്മീ​രി​ൽ യാ​തൊ​രു പ്ര​ശ്ന​വും സൃ​ഷ്ടി​ക്കാ​തെ​യാ​ണ് സ​ർ​ക്കാ​ർ ആ​ർ​ട്ടി​ക്കി​ൾ 370 റ​ദ്ദാ​ക്കി​യ​തെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ജാ​ർ​ഖ​ണ്ഡി​ലെ ഖു​ന്തി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു മോ​ദി​യു​ടെ പ്ര​സ്താ​വ​ന. കാ​ഷ്മീ​രി​ൽ കോ​ണ്‍​ഗ്ര​സ് സൃ​ഷ്ടി​ച്ച പ്ര​ശ്ന​ങ്ങ​ൾ ബി​ജെ​പി സ​ർ​ക്കാ​ർ അ​വ​സാ​നി​പ്പി​ച്ചെ​ന്നും ജ​മ്മു കാ​ഷ്മീ​രി​ന്‍റെ വ​ള​ർ​ച്ച​യി​ൽ ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ പി​ന്തു​ണ​യ്ക്കു​മെ​ന്നാ​ണു ക​രു​തു​ന്ന​തെ​ന്നും മോ​ദി പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡ് ത​ന്‍റെ ക​ണ്‍​മു​ന്നി​ൽ വ​ള​ർ​ന്ന കു​ട്ടി​യാ​ണ്. വ​ള​രു​ന്ന കു​ട്ടി​ക​ളെ​കു​റി​ച്ച് ആ​ശ​ങ്ക​പ്പെ​ടു​ന്ന മാ​താ​പി​താ​ക്ക​ളെ​പ്പോ​ലെ, ജാ​ർ​ഖ​ണ്ഡി​ന്‍റെ കാ​ര്യ​ത്തി​നു വേ​ണ്ടി​യാ​ണു താ​നും പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഇ​പ്പോ​ൾ ജാ​ർ​ഖ​ണ്ഡി​നു 19 വ​യ​സാ​ണ്. ഇ​തി​ന്‍റെ കൗ​മാ​രം ഉ​ട​ൻ ക​ഴി​യും. ത​നി​ക്ക് ജാ​ർ​ഖ​ണ്ഡു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ട്. പ​ല പ​ദ​വി​ക​ളി​ൽ ഇ​രി​ക്കെ താ​ൻ ജാ​ർ​ഖ​ണ്ഡ് സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ത​ന്നി​ല​ർ​പ്പി​ച്ച വി​ശ്വാ​സ​ത്തി​ന് ജാ​ർ​ഖ​ണ്ഡി​ലെ ജ​ന​ങ്ങ​ൾ​ക്കു ന​ന്ദി പ​റ​യു​ന്ന​താ​യും മോ​ദി പ​റ​ഞ്ഞു.

ജാ​ർ​ഖ​ണ്ഡി​ലെ ക​ർ​ഷ​ക​രു​ടെ അ​ക്കൗ​ണ്ടി​ൽ നേ​രി​ട്ടു പ​ണം എ​ത്തു​ന്നു​ണ്ടെ​ന്ന് ബി​ജെ​പി സ​ർ​ക്കാ​ർ ഉ​റ​പ്പാ​ക്കു​ന്നു. ബി​ജെ​പി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ലെ ക​ർ​ഷ​ക​രു​ടെ സ്ഥി​തി നോ​ക്കൂ. കോ​ണ്‍​ഗ്ര​സും അ​വ​രു​ടെ സ​ഖ്യ​ക​ക്ഷി​ക​ളും ജ​ന​ങ്ങ​ളെ വ​ഞ്ചി​ക്കു​ക​യാ​ണെ​ന്നും മോ​ദി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.