ജി​എ​സ്ടി കു​ടി​ശി​ക: ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് തോ​മ​സ് ഐ​സ​ക്
Thursday, December 5, 2019 3:32 PM IST
ആ​ല​പ്പു​ഴ: ‌‌ജി​എ​സ്ടി കു​ടി​ശി​ക​യി​ൽ കേ​ന്ദ്ര​ത്തി​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം എ​ന്ന് ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ പ​റ​യാ​ത്ത​ത് നി​ഷേ​ധാ​ത്മ​ക സ​മീ​പ​ന​മാ​ണ്. കേ​ര​ളം ഒ​ത്തു​തീ​ർ​പ്പി​നി​ല്ലെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും മ​ന്ത്രി വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

ഫെ​ഡ​റ​ൽ സം​വി​ധാ​ന​ത്തെ ത​ക​ർ​ക്കാ​നാ​ണ് കേ​ന്ദ്രം ശ്ര​മി​ക്കു​ന്ന​തെ​ന്നും തോ​മ​സ് ഐ​സ​ക് ആ​രോ​പി​ച്ചു. സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ​ല്ലാം ക​വ​ർ​ന്നെ​ടു​ക്കു​ന്ന നി​യ​മ​ങ്ങ​ളാ​ണ് കേ​ന്ദ്രം ന​ട​പ്പി​ലാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ജി​എ​സ്ടി കൗ​ൺ​സി​ൽ ഉ​ട​ൻ വി​ളി​ക്ക​ണം. അ​തി​ന് പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​നം തീ​രും​വ​രെ കാ​ത്തി​രി​ക്കേ​ണ്ട​തി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.‌‌

ജി​എ​സ്ടി ന​ഷ്ട പ​രി​ഹാ​രം ഉ​ട​ന്‍ ന​ല്‍​ക​ണ​മെ​ന്ന് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ മ​ന്ത്രി​മാ​ര്‍ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ര്‍​മ​ല സീ​താ​രാ​മ​നെ നേ​രി​ട്ട് ക​ണ്ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. തോ​മ​സ് ഐ​സ​ക്കി​നു വേ​ണ്ടി കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക പ്ര​തി​നി​ധി ഡോ. ​എ സ​മ്പ​ത്താ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വി​ഷ​യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​ൻ പാ​ര്‍​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​നു ശേ​ഷം ജി​എ​സ്ടി കൗ​ണ്‍​സി​ല്‍ വി​ളി​ച്ചു ചേ​ര്‍​ക്കാ​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ധ​ന​മ​ന്ത്രി​യു​ടെ ഉ​റ​പ്പ്.

ഓ​ഗ​സ്റ്റ്-​സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ലെ ജി​എ​സ്ടി ന​ഷ്ട പ​രി​ഹാ​ര​മാ​യി കേ​ര​ള​ത്തി​ന് 1600 കോ​ടി​യു​ള്‍​പ്പെ​ടെ 3000 കോ​ടി രൂ​പ​യാ​ണ് ല​ഭി​ക്കാ​നു​ള്ള​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ അ​നു​ച്ഛേ​ദം 131 പ്ര​കാ​രം സ​ര്‍​ക്കാ​രു​ക​ള്‍ ത​മ്മി​ലു​ള്ള ഒ​രു ത​ര്‍​ക്ക​മാ​യി കു​ടി​ശി​ക ന​ൽ​കാ​തി​രി​ക്കു​ന്ന​ത് വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​മെ​ന്ന് തോ​മ​സ് ഐ​സ​ക് ട്വീ​റ്റി​ൽ സൂ​ചി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.