മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി; ശ്രീ​കു​മാ​ർ മേ​നോ​നെ ചോ​ദ്യം ചെ​യ്യു​ന്നു
Thursday, December 5, 2019 7:12 PM IST
തൃ​ശൂ​ർ: ന​ടി മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സം​വി​ധാ​യ​ൻ ശ്രീ​കു​മാ​ർ മേ​നോ​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു. തൃ​ശൂർ പോ​ലീ​സ് ക്ല​ബ്ബി​ൽ ​വെ​ച്ചാ​ണ് ചോ​ദ്യം ചെ​യ്യ​ൽ ന​ട​ക്കു​ന്ന​ത്. ശ്രീ​കു​മാ​ർ മേ​നോ​ൻ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്ന മ​ഞ്ജു വാ​ര്യ​രു​ടെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ന​ട​പ​ടി.

ശ്രീ​കു​മാ​ർ നി​ന്നും വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്നും ഔ​ദ്യോ​ഗി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ന​ൽ​കി​യ ലെ​റ്റ​ർ ഹെ​ഡും മ​റ്റു രേ​ഖ​ക​ളും ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ട്ടേ​ക്കു​മെ​ന്ന് ഭ​യ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ഞ്ജു പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. ശ്രീ​കു​മാ​റിന്‍റെ വീ​ട്ടി​ലും ഓ​ഫീ​സി​ലും പോ​ലീ​സ് റെ​യ്‌​ഡ് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.