പാ​ർ​ല​മെ​ന്‍റ് കാ​ന്‍റീ​നി​ലെ സ​ബ്സി​ഡി നി​ർ​ത്താ​ൻ തീ​രു​മാ​നം
Thursday, December 5, 2019 9:24 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ര്‍​ല​മെ​ന്‍റ് കാ​ന്‍റീ​നി​ലെ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍​ക്കു​ള്ള സ​ബ്‌​സി​ഡി എ​ടു​ത്തു ക​ള​യാ​ന്‍ തീ​രു​മാ​നം. ലോ​ക്സ​ഭ​യു​ടെ ബി​സി​ന​സ് അ​ഡ്വൈ​സ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് സ​ബ്സി​ഡി ഉ​പേ​ക്ഷി​ക്കാ​ൻ എ​ല്ലാ പാ​ർ​ട്ടി​ക​ളി​ലും ഉ​ൾ​പ്പെ​ട്ട എം​പി​മാ​ർ കൂ​ട്ടാ​യി തീ​രു​മാ​ന​മെ​ടു​ത്ത​ത്.

17 കോ​ടി രൂ​പ​യാ​ണ് കാ​ന്‍റീ​നി​ന് വാ​ർ​ഷി​ക സ​ബ്സി​ഡി​യാ​യി സ​ർ​ക്കാ​ർ ന​ൽ​കി വ​രു​ന്ന​ത്. സ​ബ്‌​സി​ഡി ഒ​ഴി​വാ​ക്കു​ന്ന​തോ​ടെ കാ​ന്‍റീ​ന്‍ വി​ഭ​വ​ങ്ങ​ള്‍​ക്ക് പൊ​തു​വി​പ​ണി​യി​ലെ വി​ല ത​ന്നെ ന​ല്‍​കേ​ണ്ടി​വ​രും. പാ​ര്‍​ല​മെ​ന്‍റ് എം​പി​മാ​ര്‍, അ​വ​രു​ടെ അ​തി​ഥി​ക​ള്‍, പാ​ര്‍​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍​ക്കാ​യി​രു​ന്നു സ​ബ്‍​സി​ഡി നി​ര​ക്കി​ല്‍ കാ​ന്‍റീ​നി​ല്‍ നി​ന്ന് ഭ​ക്ഷ​ണം ല​ഭി​ച്ചി​രു​ന്ന​ത്.

ഐ​ആ​ർ​സി​ടി​സി ആ​ണ് പാ​ർ​ല​മെ​ന്‍റ് കാ​ന്‍റീ​ന്‍റെ ന​ട​ത്തി​പ്പു​കാ​ർ. പാ​ർ​ല​മെ​ന്‍റ് ഹൗ​സ്, പാ​ർ​ല​മെ​ന്‍റ് ഹൗ​സ് അ​ന​ക്സ്, പാ​ർ​ല​മെ​ന്‍റ് റി​സ​പ്ഷ​ൻ, ലൈ​ബ്ര​റി ബി​ൽ​ഡിം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് കാ​ന്‍റീ​നു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.