ഞ​ങ്ങ​ള്‍ ക്രി​മി​ന​ലു​ക​ള​ല്ല; ജ​യി​ലി​ൽ​നി​ന്ന് ശ​ശി ത​രൂ​രി​ന് ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ ക​ത്ത്
Friday, December 6, 2019 2:47 AM IST
ന്യൂ​ഡ​ൽ​ഹി: ഞ​ങ്ങ​ള്‍ ക്രി​മി​ന​ലു​ക​ള​ല്ലെ​ന്ന് ജ​മ്മു കാ​ഷ്മീ​രി​ൽ ത​ട​വി​ൽ ക​ഴി​യു​ന്ന മു​ൻ മു​ഖ്യ​മ​ന്ത്രി​യും നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് പാ​ർ​ട്ടി നേ​താ​വു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള. കോ​ൺ​ഗ്ര​സ് നേ​താ​വും എം​പി​യു​മാ​യ ശ​ശി ത​രൂ​രി​ന് അ​യ​ച്ച ക​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

പ്രി​യ​പ്പെ​ട്ട ശ​ശി, 2019 ഒ​ക്ടോ​ബ​ര്‍ 21-ന് ​എ​നി​ക്ക​യ​ച്ച ക​ത്തി​നു ന​ന്ദി. ഇ​ന്നാ​ണ് എ​നി​ക്ക​ത് മ​ജി​സ്‌​ട്രേ​റ്റ് കൈ​മാ​റു​ന്ന​ത്. സ​ബ് ജ​യി​ലി​ലാ​യി​രി​ക്കു​മ്പോ​ള്‍ എ​ന്‍റെ കാ​ര്യ​ങ്ങ​ള്‍ ശ്ര​ദ്ധി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​മാ​ണ്. എ​നി​ക്കു ല​ഭി​ക്കേ​ണ്ട പോ​സ്റ്റ് സ​മ​യ​ത്തി​ന് ല​ഭി​ക്കാ​തി​രു​ന്ന​ത് വ​ള​രെ ദൗ​ര്‍​ഭാ​ഗ്യ​ക​ര​മാ​ണ്. ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യു​ടെ നേ​താ​വി​നോ​ട്, പാ​ര്‍​ല​മെ​ന്‍റി​ലെ ഒ​രു മു​തി​ര്‍​ന്ന നേ​താ​വി​നോ​ട്, ഇ​ങ്ങ​നെ​യ​ല്ല പെ​രു​മാ​റേ​ണ്ട​ത് എ​നി​ക്ക് ഉ​റ​പ്പു​ണ്ട്. ഞ​ങ്ങ​ള്‍ ക്രി​മി​ന​ലു​ക​ള​ല്ലെ​ന്നും ഫ​റൂ​ഖ് അ​ബ്ദു​ള്ള ക​ത്തി​ൽ പ​റ​ഞ്ഞു.

ശ​ശി ത​രൂ​ർ ഈ ​ക​ത്ത് ട്വി​റ്റ​റി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു. ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ഫ​റൂ​ഖ് സാ​ബി​ന്‍റേ​താ​ണ് ക​ത്തെ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ത​രൂ​ര്‍ ഇ​ത് ട്വീ​റ്റ് ചെ​യ്ത​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.