"​ബ്ര​ഡ് ഇ​ല്ലെ​ങ്കി​ൽ അ​വ​ർ കേ​ക്ക് ക​ഴി​ക്ക​ട്ടെ’; നി​ർ​മ​ല​യെ പ​രി​ഹ​സി​ച്ച് അ​സം ഖാ​ൻ
Friday, December 6, 2019 11:34 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ള്ളി വി​ല​ക്ക​യ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ർ​ല​മെ​ന്‍റി​നു​ള്ളി​ൽ ധ​ന​കാ​ര്യ മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തെ പ​രി​ഹ​സി​ച്ച് എ​സ്പി നേ​താ​വ് അ​സം ഖാ​ൻ. വി​ല ഉ​യ​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ പ​ച്ച​ക്ക​റി​ക​ൾ ക​ഴി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു രാം​പൂ​രി​ൽ​നി​ന്നു​ള്ള എം​പി​യു​ടെ പ​രി​ഹാ​സം.

ഉ​ള്ളി ക​ഴി​ക്കു​ന്ന​ത് നി​ർ​ത്ത​ണം. എ​ന്താ​ണ് ഉ​ള്ളി ത​ന്നെ ക​ഴി​ക്ക​ണ​മെ​ന്ന് ഇത്ര നി​ർ​ബ​ന്ധം?. ന​മ്മു​ടെ ജ​യ്ൻ സ​ഹോ​ദ​ര​ൻ​മാ​ർ ഉ​ള്ളി ക​ഴി​ക്കാ​റി​ല്ല​ല്ലോ!. അ​തു​കൊ​ണ്ട് ഉ​ള്ളി ക​ഴി​ക്ക​ണ്ട, വെ​ളു​ത്തു​ള്ളി​യും വേ​ണ്ട. ഇ​റ​ച്ചി​യും ഉ​പേ​ക്ഷി​ക്ക​ണം. അ​ങ്ങ​നെ ന​മു​ക്ക് എ​ല്ലാം സം​ര​ക്ഷി​ക്കാം. ഒ​രി​ക്ക​ൽ ഒ​രു റാ​ണി പ​റ​ഞ്ഞു: ബ്ര​ഡ് ഇ​ല്ലെ​ങ്കി​ൽ അ​വ​രോ​ടു കേ​ക്ക് ക​ഴി​ക്കാ​ൻ പ​റ​യൂ- ഫ്ര​ഞ്ച് വി​പ്ല​വ​ത്തി​നു തൊ​ട്ടു​മു​ന്പ് ഫ്രാ​ൻ​സി​ലെ റാ​ണി മേ​രി അ​ന്േ‍​റാ​യി​നെ​റ്റ് പാ​വ​പ്പെ​ട്ട​വ​രെ പ​രി​ഹ​സി​ച്ച് ന​ട​ത്തി​യ പ​രാ​മ​ർ​ശം ക​ട​മെ​ടു​ത്ത് അ​സം ഖാ​ൻ പ​റ​ഞ്ഞു.

നേ​ര​ത്തെ, രാ​ജ്യ​ത്ത് ഉ​ള്ളി വി​ല വ​ർ​ധി​ക്കു​ന്ന​തു ത​ട​യാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച വി​വി​ധ ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ക്ക​വേ​യാ​ണ് പാ​ർ​ല​മെ​ന്‍റി​ൽ ധ​ന​മ​ന്ത്രി​യു​ടെ അ​സാ​ധാ​ര​ണ മ​റു​പ​ടി​യു​ണ്ടാ​യ​ത്. ഉ​ള്ളി​യു​ടെ വി​ല വ​ർ​ധ​ന ത​ന്നെ വ്യ​ക്തി​പ​ര​മാ​യി ബാ​ധി​ക്കി​ല്ല. താ​ൻ അ​ധി​കം ഉ​ള്ളി​യോ വെ​ളു​ത്തു​ള്ളി​യോ ക​ഴി​ക്കാ​റി​ല്ല. അ​തു​കൊ​ണ്ട് ഒ​രു പ്ര​ശ്ന​വു​മി​ല്ല. ഉ​ള്ളി അ​ധി​കം ഉ​പ​യോ​ഗി​ക്കാ​ത്ത ഒ​രു കു​ടും​ബ​ത്തി​ൽ നി​ന്നാ​ണ് താ​ൻ വ​രു​ന്ന​തെ​ന്നു​മാ​ണ് മ​ന്ത്രി ലോ​ക്സ​ഭ​യി​ൽ പ​റ​ഞ്ഞ​ത്.

നി​ർ​മ​ല സീ​താ​രാ​മ​നെ​തി​രേ വി​മ​ർ​ശ​നം ക​ടു​ക്കു​ന്ന​തി​നി​ടെ സ​മാ​ന വാ​ദ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി അ​ശ്വ​നി കു​മാ​ർ ചൗ​ബേ​യും രം​ഗ​ത്തെ​ത്തി. ശു​ദ്ധ വെ​ജി​റ്റേ​റി​യ​നാ​യ താ​ൻ ഇ​തു​വ​രെ ഉ​ള്ളി ക​ഴി​ച്ചി​ട്ടി​ല്ലെ​ന്നും പി​ന്നെ എ​ങ്ങ​നെ ഉ​ള്ളി​വി​ല​യെ​ക്കു​റി​ച്ച് അ​റി​യു​മെ​ന്നു​മാ​ണ് അ​ശ്വ​നി ചൗ​ബേ ചോ​ദി​ച്ച​ത്. ഉ​ള്ളി ക​ഴി​ക്കാ​റി​ല്ല എ​ന്നു പ​റ​ഞ്ഞ​തി​ലൂ​ടെ നി​ർ​മ​ല സീ​താ​രാ​മ​ൻ ഉ​ദ്ദേ​ശി​ച്ച​തെ​ന്താ​ണ്. മ​ന്ത്രി പി​ന്നെ വെ​ണ്ണ​പ്പ​ഴ​മാ​ണോ (അ​വ​ക്കാ​ഡോ) ക​ഴി​ക്കു​ന്ന​തെ​ന്നാ​ണു ചി​ദം​ബ​രം ചോ​ദി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.