സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി; ദു​ബാ​യ് എ​ക്സ്പോ​യി​ൽ പാ​ക് ഭൂ​മി വി​റ്റു കാ​ശാ​ക്കാ​ൻ ഇ​മ്രാ​ൻ
Friday, December 6, 2019 6:56 AM IST
ദു​ബാ​യ്: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന പാ​ക്കി​സ്ഥാ​ൻ പ​ണം ക​ണ്ടെ​ത്താ​ൻ പു​തു​വ​ഴി തേ​ടു​ന്നു. അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ദു​ബാ​യ് എ​ക്സ്പോ​യി​ൽ പാ​ക്കി​സ്ഥാ​നി​ലെ ഭൂ​മി വി​ൽ​ക്കാ​നാ​ണ് സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ഈ ​തീ​രു​മാ​ന​ത്തി​ന് അം​ഗീ​കാ​രം ന​ൽ​കി.

വി​ദേ​ശ​ത്തു​ള്ള പാ​ക്കി​സ്ഥാ​നി നി​ക്ഷേ​പ​ക​രെ ആ​ക​ർ​ഷി​ക്കാ​നും കൂ​ടു​ത​ൽ വി​ദേ​ശ നി​ക്ഷേ​പം ക്ഷ​ണി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് സ​ർ​ക്കാ​ർ നീ​ക്കം. എ​ക്സ്പോ​യി​ൽ ഭൂ​മി വി​റ്റു പ​ണം ക​ണ്ടെ​ത്താ​നാ​യാ​ൽ ഇ​ത് വി​ദ്യാ​ഭ്യാ​സം, ഹൗ​സിം​ഗ്, ആ​രോ​ഗ്യം, ഭ​ക്ഷ​ണം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളു​ടെ വി​ക​സ​ന​ത്തി​നാ​യി നീ​ക്കി​വ​യ്ക്കാ​നാ​ണു സ​ർ​ക്കാ​ർ പ​ദ്ധ​തി.

വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളു​ടെ കീ​ഴി​ലു​ള്ള ഭൂ​മി​യാ​ണ് വി​ൽ​ക്കു​ന്ന​ത്. ഇ​തി​നാ​യി 32 വ​സ്തു​ക്ക​ൾ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ചു​ക​ഴി​ഞ്ഞു. കോ​ടി​ക​ൾ വി​ല​യു​ള്ള സ​ർ​ക്കാ​ർ ഭൂ​മി​യി​ൽ​നി​ന്നു​ള്ള വ​രു​മാ​നം പാ​ഴാ​യി​പ്പോ​കു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​മ്രാ​ന്‍റെ വ​സ്തു വി​ൽ​പ്പ​ന നീ​ക്ക​മെ​ന്ന് ദി ​ഡോ​ണ്‍ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.