നീ​തി​ക്ക് ഒ​രി​ക്ക​ലും പ​ക​വീ​ട്ടാ​നാ​വി​ല്ല: യെ​ച്ചൂ​രി
Friday, December 6, 2019 12:10 PM IST
ന്യൂ​ഡ​ല്‍​ഹി: വെ​റ്റ​ന​റി ഡോ​ക്ട​റെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച് തീ​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി. നീ​തി​ക്ക് ഒ​രി​ക്ക​ലും പ​ക​വീ​ട്ടാ​നാ​വി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലാ​ണ് യെ​ച്ചൂ​രി പ്ര​തി​ക​രി​ച്ച​ത്.

സ്ത്രീ ​സു​ര​ക്ഷ ഒ​രു​ക്കേ​ണ്ട​ത് ജു​ഡീ​ഷ​റി​ക്കു പു​റ​ത്തെ കൊ​ല​പാ​ത​ക​ങ്ങ​ൾ കൊ​ണ്ട​ല്ല. പ​രി​ഷ്കൃ​ത സ​മൂ​ഹം ചെ​യ്യു​ന്ന​തു​പോ​ലെ ന​മ്മ​ൾ ന​മ്മു​ടെ ഓ​രോ പൗ​ര​ന്‍റെ​യും ജീ​വി​ത​വും അ​ന്ത​സും എ​ങ്ങ​നെ​യാ​ണ് സു​ര​ക്ഷി​ത​മാ​ക്കു​ക. നീ​തി​ക്ക് ഒ​രി​ക്ക​ലും പ​ക​വീ​ട്ടാ​നാ​വി​ല്ല. 2012 ഡ​ൽ​ഹി സം​ഭ​വ​ത്തി​നു ശേ​ഷം നി​ർ​മി​ച്ച ശ​ക്ത​മാ​യ സ്ത്രീ ​സു​ര​ക്ഷ നി​യ​മ​ങ്ങ​ള്‍ എ​ന്തു​കൊ​ണ്ടാ​ണ് ശ​രി​യാ​യ രീ​തി​യി​ൽ ന​ട​പ്പാ​ക്ക​തെ​ന്നും യെ​ച്ചൂ​രി ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.