അ​ജി​തി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ​ത് അ​റി​ഞ്ഞി​രു​ന്നി​ല്ല: ഫ​ഡ്നാ​വി​സ്
Friday, December 6, 2019 1:57 PM IST
മും​ബൈ: വി​ദ​ർ​ഭ ജ​ല​വി​ത​രണ അ​ഴി​മ​തി​ക്കേ​സി​ൽ എ​ൻ​സി​പി നേ​താ​വ് അ​ജി​ത് പ​വാ​റി​ന് ക്ലീ​ൻ ചി​റ്റ് ന​ൽ​കി​യ ന​ട​പ​ടി ത​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടെ​യ​ല്ലെ​ന്ന് മ​ഹാ​രാ​ഷ്ട്ര മു​ൻ​മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്നാ​വി​സ്. അ​ജി​ത് പ​വാ​റി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ലം ത​നി​ക്കോ സ​ർ​ക്കാ​രി​നോ ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ഹാ​രാ​ഷ്ട്ര അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി​യാ​ണ് അ​ജി​തി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി ബോം​ബെ ഹൈ​ക്കോ​ട​തി​യു​ടെ നാ​ഗ്പു​ർ ബെ​ഞ്ചി​ൽ സ​മ​ർ​പ്പി​ച്ച​ത്. ഇ​തി​നു തൊ​ട്ട​ടു​ത്ത ദി​വ​സം ര​ണ്ടാം ഫ​ഡ്നാ​വി​സ് മ​ന്ത്രി​സ​ഭ രാ​ജി​വ​യ്ക്കു​ക​യും ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ സ​മി​തി​യാ​ണ് സ​ത്യ​വാ​ങ്മൂ​ലം ന​ൽ​കി​യ​ത്. അ​ടു​ത്ത ദി​വ​സം താ​ൻ രാ​ജി​വ​ച്ചെ​ന്നും ഫ​ഡ്നാ​വി​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വ​ങ്മൂ​ല​ത്തി​ന് വി​രു​ദ്ധ​മാ​യി മ​റ്റൊ​രു സ​ത്യ​വാ​ങ്മൂ​ലം വീ​ണ്ടും എ​ങ്ങ​നെ​യാ​ണ് ന​ൽ​കാ​ൻ ക​ഴി​യു​ക. താ​ൻ ഇ​തി​നെ പൂ​ർ​ണ​മാ​യും എ​തി​ർ​ക്കു​ക​യാ​ണ്. ഈ ​സ​ത്യ​വാ​ങ്മൂ​ലം കോ​ട​തി ത​ള്ളി​ക്ക​ള​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2014 ൽ ​ഫ​ഡ്നാ​വി​സ് മ​ന്ത്രി​സ​ഭ ചു​മ​ത​ല​യേ​റ്റ ദി​വ​സം ത​ന്നെ​യാ​യി​രു​ന്നു അ​ജി​ത് പ​വാ​റി​നെ​തി​രെ​യു​ള്ള കോ​ടി​ക​ളു​ടെ അ​ഴി​മ​തി​ക്കേ​സ് അ​ന്വേ​ഷി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ അ​ജി​ത് പ​വാ​റി​നെ ത​ന്നെ കൂ​ട്ടു​പി​ടി​ച്ച് ര​ണ്ടാം സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച​തി​നു പി​ന്നാ​ലെ ഈ ​കേ​സും ഇ​ല്ലാ​താ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.