യു​പി​യി​ൽ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ഡാ​ന്‍​സ് നി​ര്‍​ത്തി; യു​വ​തി​ക്ക് നേ​രെ വെ​ടി​യു​തി​ർ​ത്തു
Friday, December 6, 2019 2:11 PM IST
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ സ്ത്രീ​ക​ൾ​ക്ക് നേ​രെ​യു​ള്ള അ​ക്ര​മ സം​ഭ​വ​ങ്ങ​ൾ തു​ട​രു​ന്നു. ചി​ത്ര​കൂ​ട​ത്തി​ൽ വി​വാ​ഹ ആ​ഘോ​ഷ​ത്തി​നി​ടെ ഡാ​ൻ​സ് നി​ര്‍​ത്തി​യ യു​വ​തി​ക്ക് നേ​രെ അ​ജ്ഞാ​ത​ൻ വെ​ടി​യു​തി​ർ​ത്തു. നൃ​ത്ത​സം​ഘ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ​യാ​ണ് മ​ദ്യ​ല​ഹ​രി​യി​ൽ ഒ​രാ​ൾ വെ​ടി​വ​ച്ച​ത്. മു​ഖ​ത്ത് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

ഡി​സം​ബ​ർ ഒ​ന്നി​ന് ഗ്രാ​മ​മു​ഖ്യ​നാ​യ സു​ധീ​ർ സിം​ഗ് പ​ട്ടേ​ലി​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ സ​ത്കാ​ര​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. വേ​ദി​യി​ൽ നൃ​ത്തം ചെ​യ്യു​ക​യാ​യി​രു​ന്ന പെ​ൺ​കു​ട്ടി അ​ൽ​പ സ​മ​യ​ത്തേ​ക്ക് ഡാ​ൻ​സ് ചെ​യ്യു​ന്ന​ത് നി​ർ​ത്തി​യി​രു​ന്നു. ഇ​തോ​ടെ സ​ദ​സി​ൽ നി​ന്നും മ​ദ്യ​പ​ൻ​മാ​രാ​യ യു​വാ​ക്ക​ൾ ബ​ഹ​ളം വെ​ക്കു​ക​യും അ​തി​ൽ ഒ​രാ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യു​മാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന്‍റെ ഒ​രു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. പെ​ൺ​കു​ട്ടി ഡാ​ൻ​സ് നി​ർ​ത്തി​യ​പ്പോ​ൾ ഒ​രാ​ൾ വെ​ടി​വെ​ക്കു​മെ​ന്നും പ​റ​യു​ന്ന​തും മ​റ്റൊ​രാ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. മു​ഖ​ത്ത് പ​രി​ക്കേ​റ്റ പെ​ൺ​കു​ട്ടി​യെ കാ​ൺ​പൂ​രി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഗ്രാ​മ​മു​ഖ്യ​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളി​ൽ ഒ​രാ​ൾ വെ​ടി​യു​തി​ർ​ത്ത​തെ​ന്നാ​ണ് സൂ​ച​ന. സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സു​ധീ​ർ പ​ട്ടേ​ലി​ന്‍റെ ര​ണ്ടു ബ​ന്ധു​ക്ക​ൾ​ക്കും വെ​ടി​വ​യ്പി​ൽ പ​രി​ക്കേ​റ്റി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.