കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​വ​ർ​ക്ക് ദ​യാ​ഹ​ർ​ജി​ക്ക് അ​വ​സ​രം ന​ൽ​ക​രു​തെ​ന്ന് രാ​ഷ്ട്ര​പ​തി
Friday, December 6, 2019 3:37 PM IST
ഷി​റോ​ഹി (രാ​ജ​സ്ഥാ​ൻ): കു​ട്ടി​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് ദ​യാ​ഹ​ർ​ജി ന​ൽ​കാ​ൻ അ​വ​സ​രം ന​ൽ​ക​രു​തെ​ന്നും ഇ​തി​നാ​യി പാ​ർ​ല​മെ​ന്‍റ് പോ​ക്സോ നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. രാ​ജ​സ്ഥാ​നി​ലെ ഷി​റോ​ഹി​യി​ൽ പൊ​തു പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ്ത്രീ ​സു​ര​ക്ഷ അ​തി​പ്ര​ധാ​ന​മാ​യ ഒ​രു വി​ഷ​യം ത​ന്നെ​യാ​ണ്. സ്ത്രീ​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ഒ​രു സ​മൂ​ഹ​ത്തി​നും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​വ​സാ​നി​ക്കാ​ൻ നി​യ​മം പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ്ത്രീ​ക​ൾ​ക്കെ​തി​രേ തു​ട​ർ​ച്ച​യാ​യി ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​ടെ പേ​രി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് രാ​ഷ്ട്ര​പ​തി​യു​ടെ വാ​ക്കു​ക​ൾ എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. നി​ർ​ഭ​യ കേ​സി​ലെ പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ദ​യാ​ഹ​ർ​ജി രാ​ഷ്ട്ര​പ​തി​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് എ​ത്തി​യി​ട്ടു​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ദ​യാ​ഹ​ർ​ജി​യി​ൽ രാ​ഷ്ട്ര​പ​തി തീ​രു​മാ​ന​മെ​ടു​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.