നാ​യ​ക​ൻ ന​യി​ച്ചു, നീ​ല​പ്പ​ട ജ​യി​ച്ചു; ഇ​ന്ത്യ​ൻ ജ​യം ആ​റു വി​ക്ക​റ്റി​ന്
Friday, December 6, 2019 11:18 PM IST
ഹൈ​ദ​രാ​ബാ​ദ്: നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ ക​രു​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ൽ ഇ​ന്ത്യ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 208 റ​ൺ​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം ഇ​ന്ത്യ എ​ട്ടു പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മ​റി​ക​ട​ന്നു. സ്കോ​ർ: വെ​സ്റ്റ് ഇ​ൻ​ഡീ​സ്- 20 ഓ​വ​റി​ൽ അ​ഞ്ചി​ന് 207, ഇ​ന്ത്യ- 18.4 ഓ​വ​റി​ൽ നാ​ലി​ന് 209.

വി​ൻ‌​ഡീ​സ് ഉ​യ​ർ‌​ത്തി​യ മി​ക​ച്ച വി​ജ​യ ല​ക്ഷ്യം അ​നാ​യാ​സ​മാ​ണ് ഇ​ന്ത്യ മ​റി​ക​ട​ന്ന​ത്. എ​ട്ടു റ​ൺ​സെ​ടു​ത്ത രോ​ഹി​ത് ശ​ർ‌​മ​യും നാ​ല് റ​ൺ​സെ​ടു​ത്ത ശ്രേ​യ​സ് അ​യ്യ​രും മാ​ത്ര​മാ​ണ് നി​രാ​ശ​പ്പെ​ടു​ത്തി​യ​ത്. രോ​ഹി​ത് ശ​ർ​മ പു​റ​ത്താ​യ ശേ​ഷം ക്രീ​സി​ലെ​ത്തി​യ കോ​ഹ്‌​ലി കെ.​എ​ൽ. രാ​ഹു​ലി​നൊ​പ്പം വി​ൻ​ഡീ​സ് ബോ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ മ​ത്സ​രം പ​തി​യെ ഇ​ന്ത്യ വ​രു​തി​യി​ലാ​ക്കി.

ആ​ദ്യം രാ​ഹു​ലാ​യി​രു​ന്നു കൂ​ടു​ത​ൽ ആ​ക്ര​മ​ണ​കാ​രി​യെ​ങ്കി​ൽ പി​ന്നീ​ട് കോ​ഹ്‌​ലി​യു​ടെ തേ​രോ​ട്ട​മാ​യി​രു​ന്നു. ന​ല്ല​തെ​ന്നോ മോ​ശ​മെ​ന്നോ വ്യ​ത്യാ​സ​മി​ല്ലാ​തെ എ​ല്ലാ പ​ന്തു​ക​ളും അ​ടി​ച്ച​ക​റ്റാ​നു​ള്ള വ്യ​ഗ്ര​ത​യാ​യി​രു​ന്നു ഇ​ന്ത്യ​ൻ നാ​യ​ക​ന്. 100 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് പ​ടു​ത്തു​യ​ർ​ത്തി​യ ശേ​ഷ​മാ​ണ് രാ​ഹു​ലി​ന്‍റെ വി​ക്ക​റ്റ് ഇ​ന്ത്യ​യ്ക്ക് ന​ഷ്ട​മാ​യ​ത്. 40 പ​ന്തി​ൽ അ​ഞ്ച് ഫോ​റി​ന്‍റെ​യും നാ​ല് എ​ണ്ണം പ​റ​ഞ്ഞ സി​സ്ക​സ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 62 റ​ൺ​സാ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ സ​മ്പാ​ദ്യം.

പി​ന്നാ​ലെ എ​ത്തി​യ ഋ​ഷ​ഭ് പ​ന്താ​ക​ട്ടെ ആ​ദ്യ പ​ന്തു മു​ത​ൽ അ​ടി​തു​ട​ങ്ങി. പ​ന്തി​നെ ഒ​രു വ​ശ​ത്ത് സാ​ക്ഷി​യാ​ക്കി നി​ർ​ത്തി കോ​ഹ്‌​ലി​കൂ​ടി അ​ടി​തു​ട​ർ​ന്ന​തോ​ടെ വി​ൻ​ഡീ​സ് ബോ​ള​ർ​മാ​ർ വ​ല​ഞ്ഞു. എ​ന്നാ​ൽ ഒ​ൻ​പ​ത് പ​ന്തി​ൽ ര​ണ്ട് സി​ക്സു​ക​ളു​ടെ അ​ക​മ്പ​ടി​യോ​ടെ 18 റ​ൺ​സ് നേ​ടി​യ പ​ന്തി​നെ പൊ​ള്ളാ​ർ​ഡ് സ്വ​ന്തം പ​ന്തി​ൽ പി​ടി​ച്ച് പു​റ​ത്താ​ക്കു​മ്പോ​ൾ ഇ​ന്ത്യ വി​ജ​യ​തീ​ര​ത്തോ​ട് അ​ടു​ത്തി​രു​ന്നു.

പ​ന്ത് പു​റ​ത്താ​യ​തോ​ടെ കോ​ഹ്‌​ലി അ​തി​വേ​ഗ​ത്തി​ൽ കാ​ര്യ​ങ്ങ​ൾ‌ നീ​ക്കി. 50 പ​ന്തി​ൽ ആ​റ് ഫോ​റി​ന്‍റെ​യും ആ​റ് പ​ടു​കൂ​റ്റ​ൻ സി​ക്സി​ന്‍റെ​യും അ​ക​മ്പ​ടി​യോ​ടെ 94 ര​ൺ​സ് നേ​ടി​യ കോ​ഹ്‌​ലി ഇ​ന്ത്യ​യെ വി​ജ​യ​ത്തി​ലേ​ക്ക് കൈ​പി​ടി​ച്ചു ക​യ​റ്റു​മ്പോ​ൾ 1.2 ഓ​വ​ർ കൂ​ടി ബാ​ക്കി​യു​ണ്ടാ​യി​രു​ന്നു. ഷെ​ൽ​ഡ​ൺ കോ​ട്രെ​ൽ ഒ​ഴി​കെ​യു​ള്ള എ​ല്ലാ​വ​രും കോ​ഹ്‌​ലി​യു​ടെ​യും രാ​ഹു​ലി​ന്‍റെ​യും ബാ​റ്റി​ന്‍റെ ചൂ​ട് ശ​രി​ക്കും അ​റി​ഞ്ഞു.

ഖാ​രി പി​യെ​റി ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ പൊ​ള്ളാ​ർ​ഡും കോ​ട്രെ​ല്ലും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ടി​ട്ടും ബാ​റ്റിം​ഗി​നി​റ​ങ്ങേ​ണ്ടി വ​ന്ന വി​ൻ‌​ഡീ​സ് നി​ശ്ചി​ത 20 ഓ​വ​റി​ൽ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 207 റ​ൺ​സ് അ​ടി​ച്ചെ​ടു​ത്ത​ത്. അ​ർ​ധ സെ​ഞ്ചു​റി (56) നേ​ടി​യ ഷിം​റോ​ൺ ഹെ​റ്റ്മെ​യ​റി​ന്‍റെ മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് മി​ക​ച്ച സ്കോ​ർ നേ​ടി​യ​ത്.

ഹെ​റ്റ്മെ​യ​റി​നു പു​റ​മേ എ​വി​ൻ ലൂ​യി​സ് (40) കീ​റോ​ൺ പൊ​ള്ളാ​ർ​ഡ് (37) ജേ​സ​ൺ ഹോ​ൾ​ഡ​ർ (24) എ​ന്നി​വ​രും തി​ള​ങ്ങി. ഇ​ന്ത്യ​യ്ക്കാ​യി യു​സ്വ​ന്ദ്ര ച​ഹ​ൽ ര​ണ്ട് വി​ക്ക​റ്റ് നേ​ടി​യ​പ്പോ​ൾ വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, ദീ​പ​ക് ച​ഹ​ർ, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​ർ ഓ​രേ വി​ക്ക​റ്റ് വീ​തം നേ​ടി. ആ​കെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളാ​ണ് പ​ര​മ്പ​ര​യി​ൽ ഉ​ള്ള​ത്. ര​ണ്ടാം മ​ത്സ​രം ഈ ​മാ​സം എ​ട്ടി​നു തി​രു​വ​ന​ന്ത​പു​ര​ത്തും മൂ​ന്നാം മ​ത്സ​രം 11ന് ​മും​ബൈ​യി​ലും ന​ട​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.