കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ​ക​യ​റി വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ
Saturday, December 7, 2019 7:36 AM IST
കോ​ട്ട​യം: കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി എ​ട്ടാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ൽ. കാ​ഞ്ഞി​ര​പ്പ​ള്ളി ഇ​രു​ന്പു​ക​യം സ്വ​ദേ​ശി അ​രു​ണ്‍ സു​രേ​ഷാ​ണു പി​ടി​യി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്തു​വ​രി​ക​യാ​ണ്.

ക​ഴി​ഞ്ഞ ദി​വ​സം വൈ​കു​ന്നേ​രം നാ​ലി​നാ​ണു സം​ഭ​വം. സ്കൂ​ൾ വി​ട്ടു വീ​ട്ടി​ലെ​ത്തി​യ 13 വ​യ​സു​കാ​രി​യെ വെ​ള്ളം ചോ​ദി​ച്ചു വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പീ​ഡി​പ്പി​ച്ചെ​ന്നാ​ണു പ​രാ​തി. വീ​ട്ടി​ൽ ഈ ​സ​മ​യം മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. പെ​ണ്‍​കു​ട്ടി ഫോ​ണ്‍ വി​ളി​ച്ച​റി​യ​ച്ച​തോ​ടെ​യാ​ണു വീ​ട്ടു​കാ​ർ വി​വ​രം അ​റി​ഞ്ഞ​ത്.

സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ യു​വാ​വി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി​യി​രു​ന്നു. പോ​ക്സോ, 376 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.