ജ​നു​വ​രി​യു​ടെ ന​ഷ്ടം, ടെ​ന്നീ​സി​ന്‍റെ​യും; വോ​സ്നി​യാ​ക്കി വി​ര​മി​ക്കു​ന്നു
Saturday, December 7, 2019 9:53 AM IST
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്കി​ന്‍റെ ടെ​ന്നീ​സ് സൗ​ന്ദ​ര്യം കോ​ർ​ട്ടി​നോ​ട് വി​ട​പ​റ​യു​ന്നു. മു​ൻ ലോ​ക ഒ​ന്നാം ന​മ്പ​ർ ക​രോ​ളി​നെ വോ​സ്നി​യാ​ക്കി ജ​നു​വ​രി​യോ​ടെ ടെ​ന്നീ​സി​ൽ​നി​ന്നും വി​ര​മി​ക്കും. വോ​സ്നി​യാ​ക്കി ത​ന്നെ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ണി​നു ശേ​ഷം വി​ര​മി​ക്കു​ക​യാ​ണെ​ന്ന് ഡാ​നീ​ഷ് താ​രം അ​റി​യി​ച്ചു. ഇ​രു​പ​ത്തി​യൊ​ൻ​പ​തു​കാ​രി​യാ​യ വോ​സ്നി​യാ​ക്കി ലോ​ക​റാ​ങ്കിം​ഗി​ൽ നി​ല​വി​ൽ 37 ാം സ്ഥാ​ന​ത്താ​ണ്. ഒ​ക്ടോ​ബ​റി​ൽ ന​ട​ന്ന ചൈ​ന ഓ​പ്പ​ണി​ലാ​ണ് അ​വ​സാ​ന​മാ​യി വോ​സ്നി​യാ​ക്കി ക​ളി​ച്ച​ത്.

ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ​യാ​ണ് വോ​സ്നി​യാ​ക്കി ത​ന്‍റെ വി​മ​ര​മി​ക്ക​ൽ തീ​രു​മാ​നം അ​റി​യി​ച്ച​ത്. വി​ര​മി​ക്ക​ലി​ന് ത​ന്‍റെ ആ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​മി​ല്ലെ​ന്ന് അ​വ​ർ പ​റ​ഞ്ഞു. ടെ​ന്നീ​സി​ൽ​നി​ന്ന് അ​ക​ന്ന് ഭ​ർ​ത്താ​വ് ഡേ​വി​ഡ് ലീ​യു​മാ​യി ചേ​ർ​ന്ന് ജീ​വി​തം ആ​രം​ഭി​ക്ക​ണം. താ​ൻ എ​പ്പോ​ഴും ത​ന്നോ​ടു ത​ന്നെ പ​റ​യാ​റു​ണ്ട്, ടെ​ന്നീ​സി​നു പു​റ​ത്ത് ത​നി​ക്ക് ചെ​യ്യാ​ൻ ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ളു​ണ്ട്. അ​ത് ചെ​യ്യേ​ണ്ട സ​മ​യ​മാ​ണി​ത്- വോ​സ്നി​യാ​ക്കി ഇ​ൻ​സ്റ്റ​യി​ൽ കു​റി​ച്ചു. 2018 ലെ ​ഓ​സ്ട്രേ​ലി​യ​ൻ ഓ​പ്പ​ൺ ചാ​മ്പ്യ​നാ​ണ് വോ​സ്നി​യാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.