തെ​ലു​ങ്കാ​ന ഏ​റ്റു​മു​ട്ട​ൽ കൊ​ല: അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി
Saturday, December 7, 2019 11:37 AM IST
ന്യൂ​ഡ​ൽ​ഹി: തെ​ലു​ങ്കാ​ന പീ​ഡ​ന​ക്കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വം അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം കോ​ട​തി​യി​ൽ ഹ​ർ​ജി. പോ​ലീ​സു​കാ​രെ പ്ര​തി​ചേ​ർ​ത്ത് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​മി​ക്ക​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. അ​ഭി​ഭാ​ഷ​ക​രാ​യ ജി.​എ​സ് മ​ണി, പ്ര​ദീ​പ് കു​മാ​ർ യാ​ദ​വ് എ​ന്നി​വ​രാ​ണ് ഹ​ർ​ജി ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2014 ലെ ​സു​പ്രീം കോ​ട​തി മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കേ​സി​ൽ പാ​ലി​ക്ക​പ്പെ​ട്ടി​ല്ലെ​ന്ന് ഇ​വ​ർ ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.

ലോ​റി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ മു​ഹ​മ്മ​ദ് ആ​രി​ഫ്(26), ജോ​ല്ലു ശി​വ(20), ജോ​ല്ലു ന​വീ​ൻ(20), സി. ​ചെ​ന്ന​കേ​ശ​വ​ലു(20) എ​ന്നി​വ​രാ​ണു പോ​ലീ​സ് വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച വെ​ളു​പ്പി​ന് 5.45നും 6.15​നും ഇ​ട‍​യി​ലാ​യി​രു​ന്നു സം​ഭ​വം.

തെ​ളി​വെ​ടു​പ്പി​നും കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ പു​ന​രാ​വി​ഷ്ക​ര​ണ​ത്തി​നു​മാ​യി രു​ന്നു പ്ര​തി​ക​ളെ ഡോ​ക്ട​ർ കൊ​ല്ല​പ്പെ​ട്ട ചാ​ത്ത​ൻ​പ​ള്ളി​യി​ലെ​ത്തി​ച്ച​ത്. പ്ര​തി​ക​ൾ പോ​ലീ​സി​ന്‍റെ തോ​ക്ക് കൈ​വ​ശ​പ്പെ​ടു​ത്തി വെ​ടി​വ​ച്ചെ​ന്നും പോ​ലീ​സ് ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണു പ്ര​തി​ക​ൾ കൊ​ല്ല​പ്പെ​ട്ട​തെ​ന്നും സൈ​ബ​രാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ സി.​വി. സ​ജ്ജ​നാ​ർ പ​റ​ഞ്ഞു.

തെ​ലു​ങ്കാ​ന​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​രി​യാ​യ വെ​റ്റ​റി​ന​റി ഡോ​ക്ട​ർ ദി​ശ (യ​ഥാ​ർ​ഥ പേ​ര​ല്ല)​യെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി​യ​ശേ​ഷം പ്ര​തി​ക​ൾ തീ ​കൊ​ളു​ത്തി കൊ​ല്ലു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.