നിർഭയ കേസ് പ്രതി ദയാഹർജി പിൻവലിച്ചു
Saturday, December 7, 2019 4:30 PM IST
ന്യൂഡൽഹി: നിർഭയ കേസ് പ്രതികളിൽ ഒരാളായ വിനയ് ശർമ രാഷ്ട്രപതിക്ക് സമർപ്പിച്ച ദയാഹർജി പിൻവലിച്ചു. ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെള്ളിയാഴ്ച രാഷ്ട്രപതിക്ക് ശിപാർശ നൽകിയിരുന്നു.

എന്നാൽ വധശിക്ഷയിൽ തിരുത്തൽ ഹർജി നൽകാൻ വേണ്ടിയാണ് ദയാഹർജി പിൻവലിച്ചതെന്ന് പ്രതിയുടെ അഭിഭാഷകൻ വ്യക്തമാക്കി. ഈ സാധ്യത കൂടി ഉപയോഗിച്ച ശേഷമാകും ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിക്കുന്നത്. ദയാഹർജി പിൻവലിച്ച് സമർപ്പിച്ച അപേക്ഷയിൽ പ്രതിയുടെ കൈയൊപ്പ് ഇല്ലെന്നും പേര് മാത്രമേ ഉള്ളൂവെന്നും അഭിഭാഷകൻ വ്യക്തമാക്കിയിട്ടുണ്ട്.

കേസിൽ വധശിക്ഷ കാത്ത് കഴിയുന്ന മറ്റ് മൂന്ന് പ്രതികളും ദയാഹർജി സമർപ്പിച്ചിരുന്നില്ല. ദയാഹർജിയിൽ രാഷ്ട്രപതി അടുത്ത ദിവസം തീരുമാനമെടുക്കാൻ ഇരിക്കേയാണ് പ്രതി നാടകീയമായി അപേക്ഷ പിൻവലിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.