ജസ്റ്റീസ് കെമാൽപാഷയുടെ സുരക്ഷ പിൻവലിച്ചു
Saturday, December 7, 2019 6:08 PM IST
തിരുവനന്തപുരം: ജസ്റ്റീസ് ബി.കെമാൽപാഷയ്ക്ക് സർക്കാർ ഏർപ്പെടുത്തിയിരുന്ന സുരക്ഷ പിൻവലിച്ചു. ഐഎസ് ഭീഷണി കണക്കിലെടുത്താണ് അദ്ദേഹത്തിന് നാല് സായുധ പോലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷ ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിൽ സുരക്ഷാ പ്രശ്നങ്ങളില്ലെന്ന് കാട്ടി സുരക്ഷ പിൻവലിക്കുകയാണെന്ന് പോലീസ് അറിയിക്കുകയായിരുന്നു. ഇക്കാര്യം വ്യക്തമാക്കി പോലീസ് ആസ്ഥാനത്ത് നിന്നും അറിയിപ്പ് അദ്ദേഹത്തിന് ലഭിച്ചു.

സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചതിന്‍റെ പേരിലാണ് സുരക്ഷ പിൻവലിച്ചതെന്ന് ജസ്റ്റീസ് കെമാൽപാഷ പറഞ്ഞു. മാവോയിസ്റ്റുകളെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിലും വാളയാർ സംഭവത്തിലും സർക്കാരിനെതിരേ താൻ വിമർശനം ഉന്നയിച്ചിരുന്നു. ഇതാകാം ഇത്തരമൊരു നടപടിക്ക് കാരണം. വിമർശനങ്ങൾ തുടരുമെന്നും ജസ്റ്റീസ് കെമാൽപാഷ വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.