രാ​ഹു​ൽ ഗാ​ന്ധി​യു​ടെ മ​നോ​നി​ല​യ്ക്ക് എ​ന്തോ ത​ക​രാ​ർ പ​റ്റി​യി​ട്ടു​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​വ്
Saturday, December 7, 2019 6:13 PM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ ബ​ലാ​ത്സം​ഗ​ങ്ങ​ളു​ടെ നാ​ടാ​യി മാ​റി​യെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യ്ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി നേ​താ​വ് മ​നോ​ജ് തി​വാ​രി. യ​ശ​സു​ള്ള രാ​ജ്യ​മാ​യി രാ​ഹു​ൽ ഇ​ന്ത്യ​യെ കാ​ണു​ന്നി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ന​വ​സ​ര​ത്തി​ലു​ള്ള രാ​ഹു​ലി​ന്‍റെ ഇ​ത്ത​രം പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും രാ​ഹു​ലി​ന്‍റെ മ​നോ​നി​ല​യ്ക്ക് എ​ന്തോ ത​ക​രാ​ർ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്നും മ​നോ​ജ് തി​വാ​രി കൂ​ട്ടി​ച്ചേ​ർ​ത്തു. മു​പ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രെ രാ​ഹു​ൽ‌ ഇ​തു​പോ​ലെ മോ​ശം പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു​വെ​ന്നും അ​തി​ന്‍റെ ഫ​ല​മെ​ന്താ​യി​രു​ന്നു​വെ​ന്ന് മ​റ​ക്ക​രു​തെ​ന്നും ബി​ജെ​പി നേ​താ​വ് ഓ​ർ​മി​പ്പി​ച്ചു.

കോ​ഴി​ക്കോ​ട്ട് മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വേ​യാ​ണ് രാ​ജ്യ​ത്ത് പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ഒ​രു​വി​ധ സു​ര​ക്ഷ​യു​മി​ല്ലെ​ന്ന് രാ​ഹു​ൽ പ​റ​ഞ്ഞ​ത്. ഇ​ന്ത്യ ബ​ലാ​ത്സം​ഗ​ങ്ങ​ളു​ടെ നാ​ടാ​യി മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്നും മോ​ദി ഇ​തേ​ക്കു​റി​ച്ച് ഒ​ന്നും മി​ണ്ടു​ന്നി​ല്ലെ​ന്നും പ​റ​ഞ്ഞ രാ​ഹു​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​പ്പോ​ഴും മ​ത​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് പ​റ​യു​ന്ന​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.