സി​റ്റി വീ​ണു; മാ​ഞ്ച​സ്റ്റ​ർ പോ​രി​ൽ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം
Sunday, December 8, 2019 7:51 AM IST
ല​ണ്ട​ന്‍: മാ​ഞ്ച​സ്റ്റ​ര്‍ ഡെ​ര്‍​ബി​യി​ല്‍ ഇ​ത്ത​വ​ണ വി​ജ​യം യു​ണൈ​റ്റ​ഡി​നൊ​പ്പം. ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ ന​ഗ​ര​വൈ​രി​ക​ളാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​യെ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് ചു​രു​ട്ടി​ക്കൂ​ട്ടി. ഒ​ലെ​യു​ടെ സം​ഘം ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളു​ക​ൾ​ക്കാ​ണ് വി​ജ​യി​ച്ച​ത്.

സി​റ്റി​യു​ടെ സ്വ​ന്തം ത​ട്ട​ക​മാ​യ ഇ​ത്തി​ഹാ​ദ് സ്റ്റേ​ഡി​യ​ത്തി​ൽ മി​ക​ച്ച പോ​രാ​ട്ട​മാ​ണ് യു​ണൈ​റ്റ​ഡ് പു​റ​ത്തെ​ടു​ത്ത​ത്. യു​ണൈ​റ്റ​ഡി​നാ​യി മാ​ർ​ക്ക​സ് റാ​ഷ്ഫോ​ർ​ഡ്(23), ആ​ന്‍റ​ണി മാ​ര്‍​ഷ്യ​ൽ‍(29) എ​ന്നി​വ​ർ സ്കോ​ർ ചെ​യ്തു. യു​ണൈ​റ്റ​ഡി​ന്‍റെ ആ​ദ്യ ഗോ​ൾ പെ​നാ​ൽ​റ്റി​യി​ൽ നി​ന്നാ​ണ് പി​റ​ന്ന​ത്. 85-ാം മി​നി​റ്റി​ൽ നി​ക്കോ​ളാ​സ് ഒ​റ്റാ​മെ​ൻ​ഡി സി​റ്റി​യു​ടെ ആ​ശ്വാ​സ ഗോ​ൾ നേ​ടി​.

വി​ജ​യ​ത്തോ​ടെ യു​ണൈ​റ്റ​ഡ് പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ അ​ഞ്ചാം സ്ഥാ​ന​ത്തേ​ക്ക് ക​യ​റി. തോ​ൽ​വി​യോ​ടെ സി​റ്റി​യു​ടെ കി​രീ​ട​പ്ര​തീ​ക്ഷ​ക​ൾ​ക്ക് മ​ങ്ങ​ലേ​റ്റു. ഒ​ന്നാ​മ​തു​ള്ള ലി​വ​ർ​പൂ​ളി​നേ​ക്കാ​ൾ 14 പോ​യി​ന്‍റ് പി​റ​കി​ലാ​ണ് സി​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.