ആ​വ​ർ​ത്തി​ക്കു​ന്ന ക്രൂ​ര​ത..! ത്രി​പു​ര​യി​ൽ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി പെ​ൺ​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ന്നു
Sunday, December 8, 2019 11:03 AM IST
അ​ഗ​ർ​ത്ത​ല: ത്രി​പു​ര​യി​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​ക്കി പ​തി​നേ​ഴു​കാ​രി​യെ തീ​കൊ​ളു​ത്തി കൊ​ന്നു. ത്രി​പു​ര​യി​ലെ ശാ​ന്തി​ർ ബ​സാ​റി​ലാ​ണ് സം​ഭ​വം. കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് പെ​ൺ​കു​ട്ടി​യെ മാ​സ​ങ്ങ​ളോ​ളം ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ​ത്.

കാ​മു​ക​നും അ​മ്മ​യും ചേ​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​യെ തീ​കൊ​ളു​ത്തി​യ​ത്. സ​മീ​പ​വാ​സി​ക​ള്‍ ചേ​ര്‍​ന്നാ​ണ് പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ കാ​മു​ക​ൻ അ​ജ​യ് രു​ദ്ര​പാ​ലി​നെ​യും അ​മ്മ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ വെ​ച്ച് മ​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ജ​യി​യെ​യും അ​മ്മ​യെ​യും ആ​ള്‍​ക്കൂ​ട്ടം മ​ര്‍​ദി​ക്കു​ക​യും ചെ​യ്തു.

ഒ​രു മാ​സം മു​ന്പ് പെ​ണ്‍​കു​ട്ടി​യെ വി​ട്ടു​ന​ല്‍​ക​ണ​മെ​ങ്കി​ല്‍ 50,000 രൂ​പ ന​ൽ​ക​ണ​മെ​ന്ന് കാ​മു​ക​നും സം​ഘ​വും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ വീ​ട്ടു​കാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. എ​ന്നാ​ല്‍ പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ലെ​ന്നും ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.