യോ​ഗി എ​ത്താ​തെ അ​ട​ക്കി​ല്ല! മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​തെ ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ
Sunday, December 8, 2019 11:15 AM IST
ല​ക്നോ: ഉ​ന്നാ​വോ​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി തീ​കൊ​ളു​ത്തി കൊ​ന്ന പെ​ൺ​കു​ട്ടി​യു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ​ക്ക് ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് എ​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ടും​ബം. മു​ഖ്യ​മ​ന്ത്രി എ​ത്താ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കി​ല്ലെ​ന്ന് കു​ടും​ബം അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ലെ സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു ശേ​ഷം ശ​നി​യാ​ഴ്ച മൃ​ത​ദേ​ഹം ഉ​ന്നാ​വോ​യി​ലെ പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ൽ എ​ത്തി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്തി ത​ങ്ങ​ളെ സ​ന്ദ​ർ​ശി​ക്ക​ണ​മെ​ന്നും കു​ടും​ബ​ത്തി​ലെ അം​ഗ​ത്തി​ന് സ​ർ​ക്കാ​ർ ജോ​ലി ന​ൽ​ക​ണ​മെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ സ​ഹോ​ദ​രി ആ​വ​ശ്യ​പ്പെ​ട്ടു. മു​ഖ്യ​മ​ന്ത്രി വീ​ട്ടി​ലെ​ത്താ​തെ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കി​ല്ല. മു​ഖ്യ​മ​ന്ത്രി എ​ത്തി നീ​തി ല​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

ഇ​തി​നി​ടെ പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ അ​നു​ന​യി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ടം ആ​രം​ഭി​ച്ചു. ജി​ല്ലാ ജ​ഡ്ജി​യും ഐ​ജി​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ച​ർ‌​ച്ച ന​ട​ത്തി. എ​ന്നാ​ൽ കു​ടും​ബം ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ന്നു. ഇ​ക്കാ​ര്യം ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​നെ അ​റി​യി​ക്കും.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 10 ന് ​സം​സ്കാ​രം ന​ട​ത്തു​മെ​ന്നാ​ണ് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​സ്കാ​ര​ച്ച​ട​ങ്ങ് നീ​ണ്ടു​പോ​കു​ക​യാ​ണ്. നി​ര​വ​ധി പേ​രാ​ണ് പെ​ൺ​കു​ട്ടി​ക്ക് അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ക്കാ​ൻ എ​ത്തു​ന്ന​ത്. പെ​ൺ​കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ യോ​ഗി ആ​ദി​ത്യ​നാ​ഥ് ദു​ഖം രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. കു​റ്റ​ക്കാ​ർ​ക്ക് ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.