ഡ​ൽ​ഹി​യി​ലെ തീ​പി​ടി​ത്തം: മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു
Sunday, December 8, 2019 12:02 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ റ​ബ​ർ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 43 പേ​ർ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ മ​ജി​സ്റ്റീ​രി​യ​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ച് ഡ​ൽ​ഹി സ​ർ​ക്കാ​ർ. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് 10 ല​ക്ഷം രൂ​പ​യും പ​രി​ക്കേ​റ്റ​വ​ർ​ക്ക് സൗ​ജ​ന്യ ചി​കി​ത്സ​യും ഒ​രു ല​ക്ഷം രൂ​പ ധ​ന​സ​ഹാ​യ​വും ന​ൽ​കു​മെ​ന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ന​രേ​ല അ​ന​ന്ദ് മാ​ണ്ഡി​യി​ലെ റാ​ണി ഝാ​ൻ​സി റോ​ഡി​ലു​ള്ള റ​ബ​ർ ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​പ്പ​തോ​ളം യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്. ഇ​രു​പ​തോ​ളം പേ​ർ ഇ​പ്പോ​ഴും ഫാ​ക്ട​റി​ക്കു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട ക്കു​ന്ന​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.