ഹോ... ​ലി​യോ ട്രി​ക്ക്! മെ​സി​ക്ക് ഹാ​ട്രി​ക്കി​ൽ റി​ക്കാ​ർ​ഡ്
Sunday, December 8, 2019 12:10 PM IST
ബാ​ഴ്സ​ലോ​ണ: ലാ ​ലി​ഗ​യി​ൽ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി മ​റ്റൊ​രു റി​ക്കാ​ർ​ഡ് കൂ​ടി സ്വ​ന്ത​മാ​ക്കി. സ്പാ​നി​ഷ് ലീ​ഗി​ൽ ഏ​റ്റ​വും ഹാ​ട്രി​ക്കു​ക​ൾ നേ​ടു​ന്ന താ​ര​മെ​ന്ന റി​ക്കാ​ർ​ഡാ​ണ് അ​ർ​ജ​ന്‍റീന​യു​ടെ ലി​യോ സ്വ​ന്ത​മാ​ക്കി​യ​ത്.

റ​യ​ൽ‌ മ​ല്ലോ​ർ​ക്ക​യ്ക്കെ​തി​രെ ഹാ​ട്രി​ക് നേ​ടി​യ മെ​സി ലാ ​ലി​ഗ ഹാ​ട്രി​ക്കു​ക​ളു​ടെ എ​ണ്ണം 35 ആ​യി ഉ​യ​ർ​ത്തി. മെ​സി, സു​വാ​ര​സ്, ഗ്രീ​സ്മാ​ൻ സ​ഖ്യം തി​ള​ങ്ങി​യ മ​ത്സ​ര​ത്തി​ൽ മ​ല്ലോ​ർ​ക്ക​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് ബാ​ഴ്സ ത​ക​ർ​ത്തു. ജ​യ​ത്തോ​ടെ ബാ​ഴ്സ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ മു​ന്നി​ലെ​ത്തി.

ഗ്രീ​സ് മാ​ൻ ആ​ണ് ബാ​ഴ്സ​യു​ടെ അ​ക്കൗ​ണ്ട് തു​റ​ന്ന​ത്. ഏ​ഴാം മി​നി​റ്റി​ൽ ഗ്രീ​സ്മാ​ൻ ബാ​ഴ്സ​യെ മു​ന്നി​ലെ​ത്തി​ച്ചു. പി​ന്നീ​ടാ​യി​രു​ന്നു മെ​സി​യു​ടെ തേ​രോ​ട്ടം. 17, 41, 83 മി​നി​റ്റു​ക​ളി​ൽ മെസിയുടെ ബൂട്ടുകൾ ലക്ഷ്യം ഭേദിച്ചു.

43 ാം മി​നി​റ്റി​ൽ സു​വാ​ര​സും സ്കോ​ർ ചെ​യ്തു. മി​ക​ച്ചൊ​രു പി​ൻ​കാ​ൽ ഷോ​ട്ടി​ലൂ​ടെ​യാ​ണ് സു​വാ​ര​സ് ല​ക്ഷ്യം ക​ണ്ട​ത്. ബു​ധി​മി​ന്‍റെ കാ​ലു​ക​ളാ​യി​രു​ന്നു മ​ല്ലോ​ർ​ക്ക​യു​ടെ ഇ​ര​ട്ട​ഗോ​ളു​ക​ളു​ടെ ക​രു​ത്ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.