ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​രു പാ​ർ​ട്ടി​യെ​യും പി​ന്തു​ണ​ക്കി​ല്ലെ​ന്ന് ര​ജ​നീ​കാ​ന്ത്
Sunday, December 8, 2019 12:50 PM IST
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ഗ്രാ​മീ​ണ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​രെ​യും പി​ന്തു​ണ​ക്കി​ല്ലെ​ന്ന് സൂ​പ്പ​ർ താ​രം ര​ജ​നീ​കാ​ന്ത്. ഒ​രു പാ​ർ​ട്ടി​യേ​യും പി​ന്തു​ണ​യ്ക്കി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് രാ​ഷ്ട്രീ​യ ക​ക്ഷി​ക​ൾ ത​ന്‍റെ പേ​രും ചി​ത്ര​വും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നും ര​ജ​നീ​കാ​ന്ത് വ്യ​ക്ത​മാ​ക്കി.

ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ര​ജ​നീ​കാ​ന്ത് നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന വാ​ർ​ത്ത​ക​ൾ വ​ന്ന​തി​നു പി​ന്നാ​ലെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. ഈ ​മാ​സം 27, 30 തീ​യ​തി​ക​ളി​ലാ​ണ് 2,524 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ​സ്ഥാ​ന​ങ്ങ​ള​ട​ക്കം1,18, 974 സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ത​മി​ഴ്നാ​ട്ടി​ൽ ന​ട​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.