"ബ​ലാ​ത്സം​ഗം ന​ട​ന്നി​ല്ലേ, എ​ങ്കി​ൽ ഇ​ര​യാ​യ ശേ​ഷം വ​രൂ'; പ​രാ​തി​ക്കാ​രി​യോ​ട് യു​പി പോ​ലീ​സ് പ​റ​ഞ്ഞ​ത്..
Sunday, December 8, 2019 2:08 PM IST
ല​ക്നോ: ബ​ലാ​ത്സം​ഗ​ക്കേ​സു​ക​ളി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ നി​സം​ഗ​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് കൂ​ടു​ത​ൽ ആ​രോ​പ​ണ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്നു. മാ​ന​ഭം​ഗ​ശ്ര​മ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ ത​ന്നോ​ട് ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ ശേ​ഷം പ​രാ​തി​യു​മാ​യി വ​രാ​നാ​ണ് യു​പി പോ​ലീ​സ് പ​റ​ഞ്ഞ​തെ​ന്ന് യു​വ​തി ആ​രോ​പി​ച്ചു.

ഉ​ന്നാ​വി​ലെ ഹി​ന്ദു​പു​ർ ഗ്രാ​മ​ത്തി​ൽ നി​ന്നു​ള്ള യു​വ​തി​യാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മാ​ന​ഭം​ഗ​ശ്ര​മം ഉ​ണ്ടാ​യെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് യു​വ​തി പ​രാ​തി ന​ൽ​കാ​നെ​ത്തി​യ​ത്. എ​ന്നാ​ല്‍ സം​ഭ​വം ന​ട​ന്നി​ട്ടി​ല്ല. ബ​ലാ​ത്സം​ഗം ന​ട​ന്ന​തി​ന് ശേ​ഷം പ​രാ​തി​യു​മാ​യി വ​രാ​നാ​യി​രു​ന്നു പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം.

പ​രാ​തി​യി​ല്‍ കേ​സെ​ടു​ക്കാ​നാ​വി​ല്ലെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഗ്രാ​മ​ത്തി​ലെ മൂ​ന്ന് പേ​ർ ചേ​ർ​ന്ന് ത​ന്നെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ഇ​തി​ൽ പ​രാ​തി​യു​മാ​യി താ​ൻ പ​ല ത​വ​ണ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി. എ​ന്നാ​ൽ പ​രാ​തി സ്വീ​ക​രി​ക്കാ​നോ കേ​സെ​ടു​ക്കാ​നോ ഇ​വ​ർ ത​യാ​റാ​യി​ല്ലെ​ന്നും യു​വ​തി ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.