യോ​ഗി എ​ത്തി​യി​ല്ല; ഉ​ന്നാ​വോ പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു
Sunday, December 8, 2019 3:52 PM IST
ല​ക്നോ: ഉ​ന്നാ​വോ​യി​ൽ മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി തീ​കൊ​ളു​ത്തി കൊ​ന്ന പെ​ൺ​കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടു​കാ​ർ‌ ഉ​ന്ന​യി​ച്ച ആ​വ​ശ്യ​ങ്ങ​ൾ സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​ൻ ത​യാ​റാ​യ​ത്.

മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദ്യ​ത്യ​നാ​ഥ് വീ​ട്ടി​ൽ സ​ന്ദ​ർ‌​ശ​നം ന​ട​ത്തി​യാ​ൽ മാ​ത്ര​മേ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ക​യു​ള്ളെ​ന്ന ക​ടു​ത്ത നി​ല​പാ​ടി​ലാ​യി​രു​ന്നു കു​ടും​ബം. എ​ന്നാ​ൽ സ​ർ​ക്കാ​ർ പ്ര​തി​നി​ധി​ക​ൾ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ ച​ർ‌​ച്ച​യെ തു​ട​ർ​ന്ന് നി​ല​പാ​ടി​ൽ അ​യ​വ് വ​രു​ത്തു​ക​യാ​യി​രു​ന്നു. ര​ണ്ട് മ​ണി​ക്കൂ​റോ​ള​മാ​ണ് സ​ർ​ക്കാ​രി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ൺ​കു​ട്ടി​യു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യ​മാ​യി 25 ല​ക്ഷം രൂ​പ ന​ൽ​കു​മെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ അ​റി​യി​ച്ചു. മ​ൺ​ക​ട്ട​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നും വാ​ഗ്ദാ​നം ചെ​യ്തു. കു​ടും​ബ​ത്തി​ന് പോ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കും. മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ ഉ​ണ്ടെ​ങ്കി​ൽ അ​വ​യും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കു​മെ​ന്ന് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ സ​ർ​ക്കാ​രി​നാ​യി ഉ​റ​പ്പ് ന​ൽ​കി. ഇ​തി​നു ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം സം​സ്ക​രി​ക്കാ​നു​ള്ള ന​പ​ടി ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.