രാ​ജ്യ​ത്തി​നു ക​ള​ങ്ക​മാ​യി യു​പി..! ബ​ലാ​ത്സം​ഗ​പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച യു​വ​തി​ക്കു​നേ​രെ ആ​സി​ഡാ​ക്ര​മ​ണം
Sunday, December 8, 2019 4:01 PM IST
ല​ക്നോ: ഉ​ന്നാ​വ് സം​ഭ​വ​ത്തി​ന്‍റെ കെ​ട്ട​ട​ങ്ങും മു​ന്പ് രാ​ജ്യ​ത്തി​ന് നാ​ണ​ക്കേ​ടാ​യി വീ​ണ്ടും ഉ​ത്ത​ർ​പ്ര​ദേ​ശ്. ബ​ലാ​ത്സം​ഗ​പ​രാ​തി പി​ന്‍​വ​ലി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച യു​വ​തി​ക്കു നേ​രെ പ്ര​തി​ക​ൾ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി. മു​സ​ഫ​ര്‍​ന​ഗ​റി​ൽ​വ​ച്ചാ​ണ് യു​വ​തി​ക്കു നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. 30 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ യു​വ​തി മീ​റ​റ്റി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

നാ​ലു പേ​രാ​ണ് സം​ഭ​വ​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​ക​ള്‍ ര​ണ്ടു ദി​വ​സം മു​മ്പ് യു​വ​തി​യു​ടെ വീ​ട്ടി​ലെ​ത്തി പ​രാ​തി പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ യു​വ​തി വി​സ​മ്മ​തി​ച്ച​തോ​ടെ ആ​സി​ഡ് ശ​രീ​ര​ത്തി​ലേ​ക്ക് ഒ​ഴി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ശേ​ഷം ഒ​ളി​വി​ൽ പോ​യ നാ​ലു​പേ​ർ​ക്കു​മാ​യി പോ​ലീ​സ് തെ​ര​ച്ചി​ൽ വ്യാ​പി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.