ഡ​ൽ​ഹി തീ​പി​ടി​ത്തം: ഫാ​ക്ട​റി ഉ​ട​മ​സ്ഥ​ൻ അ​റ​സ്റ്റി​ൽ
Sunday, December 8, 2019 5:38 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ തീ​പി​ടി​ത്ത​മു​ണ്ടാ​യ റ​ബ​ർ ഫാ​ക്ട​റി​യു​ടെ ഉ​ട​മ​സ്ഥ​ൻ അ​റ​സ്റ്റി​ൽ. മൊ​ഹ​ദ് റെ​ഹാ​ൻ എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. സം​ഭ​വ​ത്തേ​ത്തു​ട​ർ​ന്ന് ഇ​യാ​ൾ ഒ​ളി​വി​ലാ​യി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ൽ 43 പേ​രാ​ണ് മ​രി​ച്ച​ത്. നി​ര​വ​ധി​പ്പേ​ർ​ക്ക് പൊ​ള്ള​ലേ​ൽ​ക്കു​ക​യും ചെ​യ്തു.

ന​രേ​ല അ​ന​ന്ദ്മാ​ണ്ഡി​യി​ലെ റാ​ണി ഝാ​ൻ​സി റോ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള റ​ബ​ർ ഫാ​ക്ട​റി​യി​ലാ​ണ് ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ‍​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. അ​ഗ്നി​ശ​മ​ന​സേ​ന​യു​ടെ മു​പ്പ​തോ​ളം യൂ​ണി​റ്റ് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​രു​ക​യാ​ണ്.

തീ ​ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി അ​ണ​യ്ക്കാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. പൊ​ള്ള​ലേ​റ്റ​വ​രി​ൽ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​യ​തി​നാ​ൽ മ​ര​ണ​സം​ഖ്യ ഉ​യ​രാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​വ​രം.

അ​തേ​സ​മ​യം, തീ​പി​ടി​ത്ത​മു​ണ്ടാ​കാ​നു​ള്ള കാ​ര​ണം വ്യ​ക്ത​മ​ല്ല. സം​ഭ​വ​ത്തി​ൽ ഡ​ൽ​ഹി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. ഈ ​അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഒ​ളി​വി​ൽ പോ​യ ഉ​ട​മ​സ്ഥ​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.