മു​സ​ഫ​ർ​പു​ർ പെ​ൺ​കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രം
Monday, December 9, 2019 11:42 AM IST
പാ​റ്റ്ന: ബീ​ഹാ​റി​ൽ പീ​ഡ​ന ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ പ്ര​തി​ക​ൾ തീ​കൊ​ളു​ത്തി​യ പെ​ൺ​കു​ട്ടി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​ര​മെ​ന്ന് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ. 23കാ​രി​യാ​ണ് യു​വാ​വി​ന്‍റെ അ​തി​ക്ര​മ​ത്തി​ന് ഇ​ര​യാ​യ​ത്.

പീ​ഡ​ന​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​ത്ത് പ്ര​തി തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​ർ‌​ക്ക് 90 ശ​ത​മാ​ന​ത്തി​ലേ​റെ പൊ​ള്ള​ലേ​റ്റ​താ​യാ​ണ് വി​വ​രം. ശ്രീ​കൃ​ഷ്ണ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​ണ് ഇ​വ​രെ പ്ര​വോ​ശി​പ്പി​ച്ചി​ട്ടു​ള്ള​ത്.

വീ​ട്ടി​ന​ക​ത്ത് അ​തി​ക്ര​മി​ച്ചു​ക​യ​റി​യാ​യി​രു​ന്നു ആ​ക്ര​മ​ണം. യു​വ​തി​യെ തീ​കൊ​ളു​ത്തി​യ ഉ​ട​ൻ പ്ര​തി ഇ​വി​ടെ നി​ന്നും ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. പി​ന്നാ​ലെ സ​മീ​പ​വാ​സി​ക​ളാ​ണ് യു​വ​തി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.