ഷെ​യ്നു​മാ​യി ച​ർ​ച്ച​യ്ക്കി​ല്ലെ​ന്നു നി​ർ​മാ​താ​ക്ക​ൾ; അ​മ്മ​യും ഫെ​ഫ്ക​യും പി​ൻ​വാ​ങ്ങി
Monday, December 9, 2019 6:34 PM IST
കൊ​ച്ചി: ഷെ​യ്ൻ നി​ഗ​ത്തി​നെ​തി​രാ​യ ന​ട​പ​ടി​യി​ൽ നി​ല​പാ​ട് ക​ടു​പ്പി​ച്ച് നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന. ഷെ​യ്നി​ന്‍റെ തി​ങ്ക​ളാ​ഴ്ച​ത്തെ പ​രാ​മ​ർ​ശ​ത്തോ​ടെ ഒ​ത്തു​തീ​ർ​പ്പു ച​ർ​ച്ച​ക​ളു​ടെ പ്ര​സ​ക്തി ന​ഷ്ട​പ്പെ​ട്ട​ന്നും പ​ര​സ്യ​മാ​യി ഖേ​ദം പ്ര​ക​ടി​പ്പി​ക്കാ​തെ ഇ​നി ച​ർ​ച്ച​യി​ല്ലെ​ന്നു​മാ​ണു നി​ർ​മാ​താ​ക്ക​ൾ പ​റ​യു​ന്ന​ത്.

ഷെ​യി​ന്‍റെ പ​രാ​മ​ർ​ശ​ത്തോ​ടു താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യ്ക്കും അ​തൃ​പ്തി​യു​ണ്ട്. ഇ​തോ​ടെ അ​മ്മ​യും ഫെ​ഫ്ക​യും ച​ർ​ച്ച​ക​ൾ നി​ർ​ത്തി​വ​ച്ചു. ഷെ​യ്ൻ തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ത്തി​യ പ്ര​സ്താ​വ​ന പ്ര​കോ​പ​ന​പ​ര​മെ​ന്ന വി​ല​യി​രു​ത്ത​ലി​ലാ​ണ്ു തീ​രു​മാ​നം. സ​ർ​ക്കാ​ർ ത​ല​ത്തി​ലും ഷെ​യ്ൻ തെ​റ്റി​ദ്ധാ​ര​ണ​യു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നു സം​ഘ​ട​ന​ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു.

നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രാ​യ ഷെ​യ്നി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണ് നി​ല​പാ​ട് ക​ടു​പ്പി​ക്കാ​ൻ സം​ഘ​ട​ന​യെ പ്രേ​രി​പ്പി​ച്ച​ത്. നി​ർ​മാ​താ​ക്ക​ളും സം​വി​ധാ​യ​ക​രു​മാ​യു​ള്ള പ്ര​ശ്ന​ത്തി​ൽ ന​ട​ക്കു​ന്ന ച​ർ​ച്ച ഏ​ക​പ​ക്ഷീ​യ​മെ​ന്നാ​ണു ന​ട​ൻ ഷെ​യ്ൻ നി​ഗം തി​ങ്ക​ളാ​ഴ്ച പ​റ​ഞ്ഞ​ത്. അ​വ​രു പ​റ​യു​ന്ന​തെ​ല്ലാം റേ​ഡി​യോ പോ​ലെ കേ​ൾ​ക്ക​ണം. സി​നി​മ മു​ട​ങ്ങി​യ​തി​നെ​പ്പ​റ്റി നി​ർ​മാ​താ​ക്ക​ൾ​ക്കു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തെ​പ്പ​റ്റി ചോ​ദി​ച്ച​പ്പോ​ൾ നി​ർ​മാ​താ​ക്ക​ൾ മ​നോ​വി​ഷ​മ​മ​ല്ല മ​നോ​രോ​ഗ​മാ​ണെ​ന്നാ​യി​രു​ന്നു ഷെ​യി​ന്‍റെ പ്ര​തി​ക​ര​ണം.

അ​തേ​സ​മ​യം, പ്ര​ശ്ന​ങ്ങ​ൾ ര​മ്യ​മാ​യി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​യു​ന്ന​തു ചെ​യ്യു​മെ​ന്നു മ​ന്ത്രി എ.​കെ. ബാ​ല​ൻ പ​റ​ഞ്ഞു. ര​ണ്ടു പേ​രും ര​ണ്ടു ധ്രു​വ​ത്തി​ലി​രു​ന്നു കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കാ​തെ മു​ന്നോ​ട്ടു പോ​കു​ന്ന​താ​യി​രി​ക്കും ന​ല്ല​ത്. ഏ​തെ​ങ്കി​ലും ഭാ​ഗം പി​ടി​ക്കു​ന്ന സ​മീ​പ​നം സ​ർ​ക്കാ​രി​ല്ല. അ​മ്മ ത​ന്നെ പ​രി​ഹ​രി​ക്കേ​ണ്ട പ്ര​ശ്ന​മാ​ണ്. വി​ല​ക്കു​ണ്ടെ​ങ്കി​ൽ അ​മ്മ​യ്ക്കു ത​ന്നെ ഇ​ട​പെ​ടാ​മെ​ന്നും മ​ന്ത്രി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.