പാ​ർ​ല​മെ​ന്‍റി​ലേ​ക്ക് ക​ട​ന്നുക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ള്‍ പി​ടി​യി​ല്‍; വീ​ണ്ടും സു​ര​ക്ഷാ വീ​ഴ്ച
Monday, December 9, 2019 6:42 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളെ സു​ര​ക്ഷാ സേ​ന പി​ടി​കൂ​ടി. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. പി​ടി​യി​ലാ​യ ആ​ളെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ഡ​ൽ​ഹി പോ​ലീ​സി​നു കൈ​മാ​റി. ഇ​യാ​ളെ ചോ​ദ്യം ചെ​യ്യു​ക​യാ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മ​ല്ല.

സെ​പ്റ്റം​ബ​റി​ൽ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലേ​ക്ക് ക​ത്തി​യു​മാ​യി അ​തി​ക്ര​മി​ച്ച് ക​ട​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. മോ​ട്ടോ​ർ ബൈ​ക്കി​ലെ​ത്തി​യ ഇ​യാ​ൾ വി​ജ​യ് ചൗ​ക്കി​ലെ ഗേ​റ്റ് വ​ഴി പാ​ർ​ല​മെ​ന്‍റി​ന​ക​ത്തേ​ക്കു ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​ടെ​യാ​ണു പി​ടി​യി​ലാ​യ​ത്. ഗേ​റ്റ് വ​ഴി ക​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ സം​ശ​യം തോ​ന്നി​യ​തി​നെ തു​ട​ർ​ന്നു സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്ക് അ​ജ്ഞാ​ത​ൻ ക​ട​ന്നു​ക​യ​റി​യ​തും സു​ര​ക്ഷാ വീ​ഴ്ച​യ്ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു ഇ​യാ​ൾ വാ​ഹ​ന​വ്യൂ​ഹ​ത്തി​ലേ​ക്കു ക​ട​ന്നു​ക​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.