പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കീ​റി​യെ​റി​ഞ്ഞ് ഒ​വൈ​സി; പ്ര​തി​ഷേ​ധ​ത്തീ​യി​ൽ പാ​ർ​ല​മെ​ന്‍റ്
Monday, December 9, 2019 8:59 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ കീ​റി​യെ​റി​ഞ്ഞ് ഹൈ​ദ​രാ​ബാ​ദി​ൽ​നി​ന്നു​ള്ള എ​ഐ​എം​ഐ​എം എം​പി അ​സ​ദു​ദീ​ൻ ഒ​വൈ​സി. പാ​ർ​ല​മെ​ന്‍റി​ൽ ബി​ല്ലി​ൻ​മേ​ൽ ച​ർ​ച്ച ന​ട​ക്ക​വെ​യാ​ണു പ്ര​തി​ഷേ​ധ​സൂ​ച​ക​മാ​യി ഒ​വൈ​സി നി​യ​മ​ത്തി​ന്‍റെ പ​ക​ർ​പ്പ് കീ​റി​യെ​റി​ഞ്ഞ​ത്. രാ​ജ്യ​ത്തെ വി​ഭ​ജി​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​തെ​ന്നും രാ​ജ്യ​ത്തി​ന്‍റെ ഭ​ര​ണ​ഘ​ട​ന​യ്ക്ക് എ​തി​രാ​ണ് ഈ ​നി​യ​മ​മെ​ന്നും ഒ​വൈ​സി കു​റ്റ​പ്പെ​ടു​ത്തി.

നേ​ര​ത്തെ, ബി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ ന്യൂ​റം​ബെ​ർ​ഗ് വം​ശീ​യ നി​യ​മം പോ​ലെ​യും ഇ​സ്രാ​യേ​ൽ പൗ​ര​ത്വ നി​യ​മം പോ​ലെ​യും പൗ​ര​ത്വ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കി​യാ​ൽ അ​മി​ത് ഷാ​യു​ടെ പേ​രി​ന് ഹി​റ്റ്ല​ർ​ക്കൊ​പ്പ​മാ​യി​രി​ക്കും സ്ഥാ​ന​മെ​ന്ന് ഒ​വൈ​സി പ​രാ​മ​ർ​ശി​ച്ചി​രു​ന്നു. ഈ ​പ​രാ​മ​ർ​ശം രൂ​ക്ഷ ഭ​ര​ണ​പ​ക്ഷ പ്ര​തി​ഷേ​ധം ഉ​യ​രാ​നി​ട​യാ​ക്കി. ഒ​വൈ​സി​യു​ടെ പ​രാ​മ​ർ​ശം പി​ന്നീ​ട് സ്പീ​ക്ക​ർ സ​ഭാ​രേ​ഖ​ക​ളി​ൽ​നി​ന്നു നീ​ക്കം ചെ​യ്തു.

90 മി​നി​റ്റ് നീ​ണ്ടു നി​ന്ന പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന് ഒ​ടു​വി​ൽ മാ​ത്ര​മാ​ണ് അ​മി​ത്ഷാ​യ്ക്ക് ബി​ല്ല് അ​വ​ത​രി​പ്പി​ക്കാ​ൻ പോ​ലു​മാ​യ​ത്. 82-ന് ​എ​തി​രേ 293 വോ​ട്ടു​ക​ളോ​ടെ​യാ​ണ് സ​ർ​ക്കാ​ർ ബി​ല്ല​വ​ത​ര​ണ​ത്തി​നു​ള്ള അ​നു​മ​തി നേ​ടി​യ​ത്. സ​ഭ​യ്ക്ക് പു​റ​ത്തു ബി​ല്ലി​നെ രൂ​ക്ഷ​മാ​യി എ​തി​ർ​ത്ത ശി​വ​സേ​ന വോ​ട്ടെ​ടു​പ്പി​ൽ സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​യി വോ​ട്ട് ചെ​യ്തു എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​യി.

അ​തി​നി​ടെ, ആ​റു​മാ​സം മാ​ത്രം ലോ​ക്സ​ഭ​യി​ൽ വ​ന്നു പ​രി​ച​യ​മു​ള്ള അ​മി​ത് ഷാ​യ്ക്ക് സ​ഭാ ന​ട​പ​ടി ക്ര​മ​ങ്ങ​ളി​ലും ച​ട്ട​ങ്ങ​ളി​ലും വ​ലി​യ ധാ​ര​ണ കാ​ണി​ല്ലെ​ന്ന തൃ​ണ​മൂ​ൽ എം​പി സൗ​ഗ​ത റോ​യി​യു​ടെ പ​രാ​മ​ർ​ശ​വും ബി​ജെ​പി പ​ക്ഷ​ത്തെ പ്ര​കോ​പി​ത​രാ​ക്കി. ശ്രീ​ല​ങ്ക​ൻ ത​മി​ഴ് വം​ശ​ജ​രെ ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു പ്ര​തി​ഷേ​ധി​ച്ച ഡി​എം​കെ ബി​ല്ല​വ​ത​ര​ണ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ​ഭ​യി​ൽ നി​ന്നി​റ​ങ്ങി​പ്പോ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.