മ​ജി​സ്ട്രേ​റ്റി​നെ​തി​രാ​യ കൈ​യേ​റ്റം: ബാ​ർ അ​സോ​സി​യേ​ഷ​ൻ മാ​പ്പു​പ​റ​ഞ്ഞു ത​ല​യൂ​രി
Monday, December 9, 2019 9:30 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ലെ മ​ജി​സ്ട്രേ​റ്റി​നെ അ​ഭി​ഭാ​ഷ​ക​ർ ഘെ​രാ​വോ ചെ​യ്ത സം​ഭ​വ​ത്തി​ൽ വ​ഞ്ചി​യൂ​ർ ബാ​ർ അ​സോ​സി​യേ​ഷ​ൻ മാ​പ്പു​പ​റ​ഞ്ഞു. മ​ജി​സ്ട്രേ​റ്റ് ദീ​പ മോ​ഹ​നെ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ണി​ൽ വി​ളി​ച്ചു ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ക​യും മാ​പ്പു പ​റ​ഞ്ഞു സെ​ഷ​ൻ​സ് ജ​ഡ്ജി​ക്കു ക​ത്തു ന​ൽ​കു​ക​യും ചെ​യ്തു.

മ​ജി​സ്ട്രേ​റ്റി​ന്‍റെ പ​രാ​തി​യി​ൽ പോ​ലീ​സ് ജാ​മ്യ​മി​ല്ലാ​ക്കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ​യാ​ണു മാ​പ്പു​പ​റ​ച്ചി​ൽ. മ​ജി​സ്ട്രേ​റ്റി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ബാ​ർ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കെ.​പി. ജ​യ​ച​ന്ദ്ര​നും മ​റ്റു ഭാ​ര​വാ​ഹി​ക​ളും അ​ട​ക്കം ക​ണ്ടാ​ല​റി​യാ​വു​ന്ന 10 അ​ഭി​ഭാ​ഷ​ക​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു വ​ഞ്ചി​യൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

മ​ജി​സ്ട്രേ​റ്റ് ദീ​പ മോ​ഹ​ന്‍റെ പ​രാ​തി​യി​ൽ ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റാ​ണു കേ​സെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ച്ചു പോ​ലീ​സി​നു കൈ​മാ​റി​യ​ത്. മ​ജി​സ്ട്രേ​റ്റി​നെ ചേം​ബ​റി​ൽ ത​ട​ഞ്ഞു​വ​ച്ച​ത​ട​ക്ക​മു​ള്ള പ​രാ​തി​യി​ൽ ജാ​മ്യം ല​ഭി​ക്കാ​ത്ത വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണു കേ​സെ​ടു​ത്ത​ത്. ഇ​തു സം​ബ​ന്ധി​ച്ച എ​ഫ്ഐ​ആ​റും പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു. വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഹൈ​ക്കോ​ട​തി​യി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ മാ​സം 27-നാ​ണ് വ​ഞ്ചി​യൂ​ർ കോ​ട​തി​യി​ൽ നാ​ട​കീ​യം സം​ഭ​വ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്. ക​ഐ​സ്ആ​ർ​ടി​സി ബ​സ് യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​ക്കു പ​രി​ക്കേ​റ്റ കേ​സ് പ​രി​ഗ​ണി​ച്ച​പ്പോ​ഴാ​ണു സം​ഭ​വം. സാ​ക്ഷി​വി​സ്താ​രം തു​ട​ങ്ങി​യ കേ​സി​ൽ സാ​ക്ഷി പ​റ​യാ​നാ​ണ് ല​താ​കു​മാ​രി കോ​ട​തി​യി​ൽ എ​ത്തി​യ​ത്. കോ​ട​തി​യി​ൽ വ​ര​രു​തെ​ന്നു പ​റ​ഞ്ഞു പ്ര​തി ത​ന്നെ ഭീ​ഷ​ണി​പ്പെ​ടു​ത്തി എ​ന്നു ല​താ​കു​മാ​രി മ​ജി​സ്ട്രേ​റ്റ് ദീ​പ മോ​ഹ​ന​നെ അ​റി​യി​ച്ചു. ഇ​തു​കേ​ട്ട മ​ജി​സ്ട്രേ​റ്റ് പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദാ​ക്കി. തു​ട​ർ​ന്ന് പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്യാ​ൻ മാ​റ്റി​നി​ർ​ത്തി.

ഇ​തു കേ​ട്ട​യു​ട​ൻ പ്ര​തി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ ബാ​ർ അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളെ വി​വ​രം അ​റി​യി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ത്തി​യ അ​ഭി​ഭാ​ഷ​ക​ർ മ​ജി​സ്ട്രേ​റ്റി​ന്‍റെ മു​റി​ക്കു മു​ന്നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. മ​ജി​സ്ട്രേ​റ്റ് ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് അ​ഭി​ഭാ​ഷ​ക​രോ​ടു സം​സാ​രി​ച്ചു പ്ര​ശ്നം പ​രി​ഹ​രി​ച്ചു. പാ​പ്പ​നം​കോ​ട് ഡി​പ്പോ​യി​ലെ ക​ഐ​സ്ആ​ർ​ടി​സി ബ​സ് ഡ്രൈ​വ​ർ മ​ണി​യു​ടെ ജാ​മ്യ​മാ​ണു മ​ജി​സ്ട്രേ​റ്റ് റ​ദ്ദാ​ക്കി​യ​ത്. പ്ര​തി​ക്കു പി​ന്നീ​ടു ജാ​മ്യം അ​നു​വ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.