പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ടു; രാ​ജി എ​ഴു​തി ന​ൽ​കി ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി
Monday, December 9, 2019 9:42 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ശി​ശു​ക്ഷേ​മ സ​മി​തി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​സ്.​പി.​ദീ​പ​ക് രാ​ജി​വ​ച്ചു. കൈ​ത​മു​ക്ക് റെ​യി​ൽ​വേ പു​റ​ന്പോ​ക്കി​ൽ താ​മ​സി​ച്ചി​രു​ന്ന കു​ടും​ബ​ത്തി​ലെ കു​ട്ടി​ക​ൾ വി​ശ​പ്പു​മൂ​ലം മ​ണ്ണു വാ​രി​തി​ന്നു​വെ​ന്ന ദീ​പ​കി​ന്‍റെ പ​രാ​മ​ർ​ശ​മാ​ണു രാ​ജി​ക്കു വ​ഴി​വ​ച്ച​ത്.

ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട സ്ഥാ​ന​ത്തി​രു​ന്നു​കൊ​ണ്ടു ദീ​പ​ക് ന​ട​ത്തി​യ പ​രാ​മ​ർ​ശം സ​ർ​ക്കാ​രി​ന് അ​വ​മ​തി​പ്പു​ണ്ടാ​ക്കി​യെ​ന്നു സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് നേ​ര​ത്തേ വി​ല​യി​രു​ത്തി​യി​രു​ന്നു. ദീ​പ​കി​നോ​ടു വി​ശ​ദീ​ക​ര​ണം തേ​ട​ണ​മെ​ന്നു പാ​ർ​ട്ടി ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റി​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന ജി​ല്ലാ സെ​ക്ര​ട്ടേ​റി​യ​റ്റ് ദീ​പ​ക്കി​നെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു സി​പി​എം സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ അ​റി​യി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​യ്ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച ത​ന്നെ അ​ദ്ദേ​ഹം രാ​ജി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.