ഒ​ടു​വി​ൽ ആ​ഴ്സ​ണ​ലി​ന് ജ​യം; വെ​സ്റ്റ് ഹാ​മി​നെ കീ​ഴ​ട​ക്കി
Tuesday, December 10, 2019 5:07 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ ആ​ഴ്സ​ണ​ലി​ന് ത​ക​ർ​പ്പ​ൻ ജ​യം. ല​ണ്ട​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഹാ​മി​നെ ഒ​ന്നി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു. ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ൽ ലീ​ഗി​ല്‍ ജ​യം ക​ണ്ടെ​ത്തു​ന്ന​ത്.

ആ​ദ്യ പ​കു​തി​യി​ൽ ഒ​രു ഗോ​ളി​ന് പി​ന്നി​ട്ട നി​ന്ന ശേ​ഷ​മാ​ണ് ആ​ഴ്സ​ണ​ലി​ന്‍റെ ജ​യം. 38-ാം മി​നി​റ്റി​ൽ എ​യ്ഞ്ച​ലോ ഒ​ഗ്‌​ബൊ​ന്ന​യി​ലൂ​ടെ വെ​സ്റ്റ് ഹാം ​മു​ന്നി​ലെ​ത്തി​യി​രു​ന്നു. ര​ണ്ടാം പ​കു​തി​യി​ൽ ഗ​ബ്രി​യേ​ല്‍ മാ​ര്‍​ട്ടി​നെ​ല്ലി(60), നി​ക്കോ​ളാ​സ്‌ പെ​പെ(66), ഔ​ബ​മെ​യാം​ഗ്(69) എ​ന്നി​വ​രി​ലൂ​ടെ ആ​ഴ്സ​ണ​ൽ വി​ജ​യം സ്വ​ന്ത​മാ​ക്കി.

16 ക​ളി​യി​ല്‍ 22 പോ​യ​ന്‍റു​മാ​യി ആ​ഴ്സ​ണ​ൽ ഒ​മ്പ​താം സ്ഥാ​ന​ത്തും 16 പോ​യി​ന്‍റു​മാ​യി വെ​സ്റ്റ് ഹാം ​പ​തി​നാ​റാം സ്ഥാ​ന​ത്തും തു​ട​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.