വി​ദ്യാ​ർ​ഥി​നി​യെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി: അ​ധ്യാ​പി​ക​യ്ക്കെ​തി​രേ ന​ട​പ​ടി
Tuesday, December 10, 2019 4:51 PM IST
പാ​ല​ക്കാ​ട്: ഉ​റ​ങ്ങി​പ്പോ​യ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി ക്ലാ​സ് മു​റി​യി​ൽ ഉ​ണ്ടെ​ന്ന് അ​റി​യാ​തെ മു​റി​പൂ​ട്ടി സ്കൂ​ൾ അ​ധി​കൃ​ത​ർ പോ​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി. വാ​ണി​യം​കു​ളം പ​ത്തം​കു​ളം സ്കൂ​ളി​ലെ എ​ൽ​കെ​ജി അ​ധ്യാ​പി​ക​യാ​യ സു​മ​യോ​ട് അ​ഞ്ച് ദി​വ​സം ജോ​ലി​യി​ൽ നി​ന്നും മാ​റി​നി​ൽ​ക്കാ​ൻ എ​ഇ​ഒ നി​ർ​ദ്ദേ​ശം ന​ൽ​കി. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പി​ന്നാ​ലെ​യാ​ണ് സം​ഭ​വ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

കു​ട്ടി​യെ ക്ലാ​സ് മു​റി​യി​ൽ പൂ​ട്ടി​യ സം​ഭ​വ​ത്തി​ൽ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് മ​ന​പൂ​ർ​വ​മ​ല്ലാ​ത്ത വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സം​ഭ​വ​ത്തി​ൽ സ്കൂ​ളി​ലെ പ്ര​ധാ​ന​ധ്യാ​പ​ക​നോ​ടും ക്ലാ​സ് ടീ​ച്ച​റോ​ടും വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​വ​രു​ടെ ഭാ​ഗം കേ​ട്ട ശേ​ഷ​മാ​കും കൂ​ടു​ത​ൽ ന​ട​പ​ടി ആ​വ​ശ്യ​മു​ണ്ടോ എ​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​ക.

തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. സ്കൂ​ൾ സ​മ​യം ക​ഴി​ഞ്ഞി​ട്ടും കു​ട്ടി വീ​ട്ടി​ൽ എ​ത്താ​തെ വ​ന്ന​തോ​ടെ​യാ​ണ് മാ​താ​പി​താ​ക്ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. സ്കൂ​ളി​ൽ എ​ത്തി​യ​പ്പോ​ൾ കു​ട്ടി ക്ലാ​സ് മു​റി​യി​ലി​രു​ന്ന് ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ മ​റ്റ് ചി​ല​ർ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് എ​ത്തി​യ സ്കൂ​ൾ അ​ധി​കൃ​ത​ർ ര​ക്ഷി​താ​ക്ക​ളോ​ട് മാ​പ്പ് പ​റ​ഞ്ഞു പ്ര​ശ്നം അ​വ​സാ​നി​പ്പി​ച്ചി​രു​ന്നു.

എ​ന്നാ​ൽ ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധ്യാ​പി​ക​യ്ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. സം​ഭ​വ​ത്തി​ൽ മാ​താ​പി​താ​ക്ക​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.