പൗ​ര​ത്വ ദേ​ദ​ഗ​തി ബി​ല്ലി​നെ രാ​ജ്യ​സ​ഭ​യി​ൽ പി​ന്തു​ണ​യ്ക്കി​ല്ല; മ​ല​ക്കം​മ​റി​ഞ്ഞ് ശി​വ​സേ​ന
Tuesday, December 10, 2019 5:09 PM IST
ന്യൂ​ഡ​ൽ​ഹി: പൗ​ര​ത്വ ദേ​ദ​ഗ​തി ബി​ല്ലി​നെ പി​ന്തു​ണ​ച്ച​തി​ൽ മ​ല​ക്കം​മ​റി​ഞ്ഞു ശി​വ​സേ​ന. ലോ​ക്സ​ഭ​യി​ൽ ബി​ല്ലി​നു ന​ൽ​കി​യ പി​ന്തു​ണ രാ​ജ്യ​സ​ഭ​യി​ലു​ണ്ടാ​കി​ല്ലെ​ന്നു ശി​വ​സേ​ന അ​ധ്യ​ക്ഷ​നും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഉ​ദ്ധ​വ് താ​ക്ക​റെ വ്യ​ക്ത​മാ​ക്കി. ലോ​ക്സ​ഭ​യി​ൽ ശി​വ​സേ​ന ഉ​ന്ന​യി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു വ്യ​ക്ത​മാ​യ മ​റു​പ​ടി ന​ൽ​കാ​ൻ ഭ​ര​ണ​പ​ക്ഷ​ത്തി​നാ​യി​ല്ലെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ന​ട​പ​ടി.

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ ഇ​നി​യും വ്യ​ക്ത​ത വ​രേ​ണ്ട​തു​ണ്ട്. ലോ​ക്സ​ഭ​യി​ൽ ശി​വ​സേ​ന ചി​ല സം​ശ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. അ​തി​ന് ഒ​ന്നി​നും മ​റു​പ​ടി ല​ഭി​ച്ചി​ല്ല. കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത വ​രു​ന്ന​തു​വ​രെ പാ​ർ​ട്ടി ബി​ല്ലി​നെ പി​ന്തു​ണ​യ്ക്കി​ല്ല. ബി​ജെ​പി മാ​ത്ര​മാ​ണ് രാ​ജ്യ​സ്നേ​ഹി​ക​ൾ എ​ന്ന വാ​ദം അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല- ഉ​ദ്ധ​വ് പ​റ​ഞ്ഞു. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ എ​ല്ലാം ദേ​ശ​ദ്രോ​ഹി​ക​ളാ​ണെ​ന്നാ​ണു ബി​ജെ​പി പ​റ​യു​ന്ന​തെ​ന്നും അ​തു തി​രു​ത്ത​ണ​മെ​ന്നും ഉ​ദ്ധ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

ലോ​ക്സ​ഭ​യി​ൽ ബി​ൽ പാ​സാ​ക്കു​ന്ന​തി​ൽ ശി​വ​സേ​ന സ​ർ​ക്കാ​രി​നെ പി​ന്തു​ണ​ച്ച​തു വി​വാ​ദ​മാ​യി​രു​ന്നു. പി​ന്നാ​ലെ വി​മ​ർ​ശ​ന​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി രം​ഗ​ത്തെ​ത്തി. പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യ്ക്കെ​തി​രാ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും അ​തി​നെ പി​ന്തു​ണ​യ്ക്കു​ന്ന​വ​ർ രാ​ജ്യ​ത്തി​ന്‍റെ അ​ടി​ത്ത​റ​യെ ന​ശി​പ്പി​ക്കു​ന്നു​വെ​ന്നു​മാ​ണു രാ​ഹു​ൽ പ​റ​ഞ്ഞ​ത്. ഈ ​വി​മ​ർ​ശ​ന​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ​യാ​ണു ശി​വ​സേ​ന​യു​ടെ നി​ല​പാ​ട് മാ​റ്റം.

ലോ​ക്സ​ഭ തി​ങ്ക​ളാ​ഴ്ച​യാ​ണ് ബി​ൽ പാ​സാ​ക്കി​യ​ത്. ഈ ​ബി​ൽ രാ​ജ്യ​സ​ഭ​യി​ൽ ബു​ധ​നാ​ഴ്ച അ​വ​ത​രി​പ്പി​ക്കാ​നി​രി​ക്കെ​യാ​ണ് ശി​വ​സേ​ന​യു​ടെ നി​ല​പാ​ട് പ്ര​ഖ്യാ​പ​നം. രാ​ജ്യ​സ​ഭ​യി​ൽ എ​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ബി​ജെ​പി എം​പി​മാ​ർ​ക്ക് വി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ബി​ൽ സെ​ല​ക്ട് ക​മ്മി​റ്റി​ക്ക് വി​ട​ണ​മെ​ന്നാ​ണ് കോ​ണ്‍​ഗ്ര​സും ഇ​ട​തു​പാ​ർ​ട്ടി​ക​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.