പൗ​ര​ത്വ ബി​ൽ: നി​തീ​ഷി​ന്‍റെ ജ​ന​താ​ദ​ളി​ൽ പൊ​ട്ടി​ത്തെ​റി; വി​മ​ർ​ശി​ച്ച് പ്ര​ശാ​ന്ത് കി​ഷോ​ർ
Tuesday, December 10, 2019 5:45 PM IST
ന്യൂ​ഡ​ൽ​ഹി: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ൽ നി​തീ​ഷ് കു​മാ​റി​ന്‍റെ ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡി​ൽ പൊ​ട്ടി​ത്തെ​റി. പാ​ർ​ല​മെ​ന്‍റി​ൽ ബി​ല്ലി​നെ പി​ന്തു​ണ​ച്ച ജ​ന​താ​ദ​ൾ യു​ണൈ​റ്റ​ഡ് നി​ല​പാ​ടി​നെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു പാ​ർ​ട്ടി വൈ​സ് പ്ര​സി​ഡ​ന്‍റും തെ​ര​ഞ്ഞെ​ടു​പ്പ് വി​ദ​ഗ്ധ​നു​മാ​യ പ്ര​ശാ​ന്ത് കി​ഷോ​ർ രം​ഗ​ത്തെ​ത്തി. ട്വി​റ്റ​റി​ലൂ​ടെ​യാ​ണു പ്ര​ശാ​ന്തി​ന്‍റെ വി​മ​ർ​ശ​നം.

മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പൗ​ര​ത്വ​ത്തി​നു​ള്ള അ​വ​കാ​ശം നി​ശ്ച​യി​ക്കു​ന്ന പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ ജെ​ഡി​യു പി​ന്തു​ണ​യ്ക്കു​ന്ന​തു നി​രാ​ശ​ക​ര​മാ​ണ്. ഗാ​ന്ധി​യ​ൻ ആ​ദ​ർ​ശ​ങ്ങ​ളാ​ൽ ന​യി​ക്ക​പ്പെ​ടു​ന്ന നേ​തൃ​ത്വ​മു​ള്ള, മ​തേ​ത​രം എ​ന്ന വാ​ക്ക് ആ​ദ്യ പേ​ജി​ൽ ത​ന്നെ മൂ​ന്നു ത​വ​ണ പ​റ​യു​ന്ന പാ​ർ​ട്ടി​യു​ടെ ഭ​ര​ണ​ഘ​ട​ന​യ്ക്കു വി​രു​ദ്ധ​മാ​ണി​ത്- പ്ര​ശാ​ന്ത് കി​ഷോ​ർ ട്വീ​റ്റ് ചെ​യ്തു.

ബി​ല്ലി​നെ പി​ന്തു​ണ​ച്ച നി​തീ​ഷ് കു​മാ​റി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ ആ​ർ​ജെ​ഡി​യും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. നീ​തി​ഷ് കു​മാ​ർ ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും മോ​ദി​യു​ടെ അ​ടി​മ​യാ​യി മാ​റി​യെ​ന്ന് ആ​ർ​ജെ​ഡി നേ​താ​ക്ക​ൾ പ​രി​ഹ​സി​ച്ചു.

ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​ർ​ല​മെ​ന്‍റി​ൽ വോ​ട്ടി​നി​ട്ട​പ്പോ​ൾ ജെ​ഡി​യു ബി​ല്ലി​നെ അ​നു​കൂ​ലി​ച്ചു വോ​ട്ടു ചെ​യ്തി​രു​ന്നു. 80 വോ​ട്ടി​നെ​തി​രെ 311 വോ​ട്ടി​നാ​ണു ബി​ൽ ലോ​ക്സ​ഭ​യി​ൽ പാ​സാ​യ​ത്. ബി​ൽ ബു​ധ​നാ​ഴ്ച രാ​ജ്യ​സ​ഭ​യു​ടെ പ​രി​ഗ​ണ​ന​യ്ക്ക് എ​ത്തു​മെ​ന്നാ​ണു സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.