പ്ര​തി​ഷേ​ധം: ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ മു​സ്ലിം അ​ധ്യാ​പ​ക​ൻ രാ​ജി​വ​ച്ചു
Tuesday, December 10, 2019 6:01 PM IST
വാ​രാ​ണ​സി (ഉ​ത്ത​ർ​പ്ര​ദേ​ശ്): ബ​നാ​റ​സ് ഹി​ന്ദു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ അ​ധ്യാ​പ​ക​ൻ ഫി​റോ​സ് ഖാ​ൻ രാ​ജി​വ​ച്ചു. സം​സ്കൃ​ത വി​ഭാ​ഗ​ത്തി​ൽ ഫി​റോ​സ് ഖാ​നെ അ​ധ്യാ​പ​ക​നാ​യി നി​യ​മി​ച്ച​തി​നെ​തി​രേ ഹി​ന്ദു​ത്വ​സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണു രാ​ജി.

ന​വം​ബ​ർ ഏ​ഴി​നാ​ണു ഫി​റോ​സ് ഖാ​നെ ബ​നാ​റ​സ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​യ​മി​ച്ച​ത്. ഇ​തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സം​സ്കൃ​ത വി​ഭാ​ഗ​ത്തി​ലെ ഹി​ന്ദു​ത്വ​വാ​ദി​ക​ൾ രം​ഗ​ത്തെ​ത്തി. എ​ബി​വി​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​വും ന​ട​ന്നു. ഹ​നു​മാ​ൻ ചാ​ലി​സ​യും ഭ​ജ​ന​യും ന​ട​ത്തി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം. സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സം​സ്കൃ​തം പ​ഠി​പ്പി​ക്കു​ന്ന​തു ഹി​ന്ദു​മ​ത​ത്തി​ൽ​പ്പെ​ട്ട ആ​ളാ​യി​രി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു സ​മ​ര​ക്കാ​രു​ടെ ആ​വ​ശ്യം.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പി​ന്തു​ണ ല​ഭി​ച്ചെ​ങ്കി​ലും ക്ലാ​സെ​ടു​ക്കാ​ൻ ഫി​റോ​സ് ഖാ​നെ പ്ര​തി​ഷേ​ധ​ക്കാ​ർ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം, അ​ധ്യാ​പ​ക​ൻ രാ​ജി​ക്ക​ത്ത് ന​ൽ​കി​യ​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ടെ​ങ്കി​ലും സ​ർ​വ​ക​ലാ​ശാ​ല ഒൗ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.