പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ വ​ർ​ഗീ​യ വി​ഭ​ജ​ന​ത്തി​നു​ള്ള സം​ഘ​പ​രി​വാ​ർ ശ്ര​മം: പി​ണ​റാ​യി
Tuesday, December 10, 2019 6:36 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ർ​തി​രി​ക്കു​ന്ന​തി​നാ​ണ് ശ്ര​മ​മാ​ണ് ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ത്യ​യു​ടെ മ​ത​നി​ര​പേ​ക്ഷ-​ജ​നാ​ധി​പ​ത്യ സ്വ​ഭാ​വ​ത്തി​നു​നേ​രെ​യു​ള്ള ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് ഇ​തെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

ഇ​ന്ത്യ​ക്കാ​രാ​യ എ​ല്ലാ​വ​ർ​ക്കും മ​ത​ത്തി​ന്‍റെ​യോ ജാ​തി​യു​ടെ​യോ ഭാ​ഷ​യു​ടെ​യോ സം​സ്കാ​ര​ത്തി​ന്‍റെ​യോ ലിം​ഗ​ത്തി​ന്‍റെ​യോ തൊ​ഴി​ലി​ന്‍റെ​യോ ഒ​ന്നും ഭേ​ദ​വി​ചാ​ര​ങ്ങ​ളി​ല്ലാ​തെ ഇ​ന്ത്യ​ൻ പൗ​ര​ത്വം ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. ആ ​ഉ​റ​പ്പാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​ലൂ​ടെ ഇ​ല്ലാ​താ​വു​ക. പൗ​ര​ത്വം മ​താ​ടി​സ്ഥാ​ന​ത്തി​ൽ നി​ർ​ണ​യി​ക്കു​ന്ന​തും പ​രി​ഗ​ണി​ക്കു​ന്ന​തും ഭ​ര​ണ​ഘ​ട​ന​യെ നി​ര​സി​ക്ക​ലാ​ണ്. ജ​ന​ങ്ങ​ളെ വ​ർ​ഗീ​യ​ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വേ​ർ​തി​രി​ക്കു​ന്ന​തി​നാ​ണ് ശ്ര​മം. ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ മ​ത​നി​ര​പേ​ക്ഷ​മാ​യ ഐ​ക്യ​ത്തെ ചോ​ർ​ത്തി​ക്ക​ള​യു​ന്ന​താ​ണ് അ​സാ​ധാ​ര​ണ​മാ​യ വാ​ശി​യോ​ടെ​യും തി​ടു​ക്ക​ത്തോ​ടെ​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ ലോ​ക്സ​ഭ​യി​ൽ പാ​സാ​ക്കി​യ ബി​ല്ലെ​ന്നു പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​കി​സ്ഥാ​ൻ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് കു​ടി​യേ​റു​ന്ന​വ​രി​ൽ മു​സ്ലിം​ക​ളെ ഒ​ഴി​ച്ചു​നി​ർ​ത്തു​ക​യാ​ണ്. മ​നു​ഷ്യ​രെ മ​താ​ടി​സ്ഥാ​ന​ത്തി​ൽ വി​ഭ​ജി​ച്ച് ചി​ല​ർ​ക്കു​മാ​ത്രം അ​വ​കാ​ശ​ങ്ങ​ൾ നി​ഷേ​ധി​ക്കു​ന്ന​ത് സാ​മാ​ന്യ​നീ​തി​യു​ടെ നി​ഷേ​ധ​മാ​ണ്. മൂ​ന്ന് അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന ആ​റ് മ​ത വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ട്ട​വ​ർ​ക്ക് പൗ​ര​ത്വം അ​നു​വ​ദി​ക്കു​മെ​ന്നാ​ണ് ബി​ല്ലി​ൽ പ​റ​യു​ന്ന​ത്. ഈ ​ര​ണ്ട് മാ​ന​ദ​ണ്ഡ​ങ്ങ​ളും ഒ​ഴി​വാ​ക്ക​പ്പെ​ട​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ല്ലി​ൽ പ​റ​യു​ന്ന മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന​ല്ലാ​തെ ശ്രീ​ല​ങ്ക​യി​ൽ നി​ന്നു​ൾ​പ്പെ​ടെ അ​ഭ​യാ​ർ​ത്ഥി​ക​ൾ ഇ​ന്ത്യ​യി​ലെ​ത്തി​യി​ട്ടു​ണ്ടെ​ന്ന​ത് സം​ഘ​പ​രി​വാ​റി​ന് അ​റി​യാ​ത്ത​ത​ല്ല. സ​മൂ​ഹ​ത്തെ വ​ർ​ഗീ​യ​മാ​യി വി​ഭ​ജി​ക്കാ​നും മ​താ​ടി​സ്ഥാ​ന​ത്തി​ലു​ള്ള രാ​ജ്യം കെ​ട്ടി​പ്പ​ടു​ക്കാ​നു​മു​ള്ള സം​ഘ​പ​രി​വാ​ർ താ​ൽ​പ​ര്യ​മാ​ണ് ഈ ​ഭേ​ദ​ഗ​തി​ബി​ല്ലി​ന് അ​ടി​സ്ഥാ​നം. ഭ​ര​ണ​ഘ​ട​ന​യി​ലെ പൗ​ര​ത്വം സം​ബ​ന്ധി​ച്ച അ​നുഛേ​ദ​ങ്ങ​ളും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളു​മെ​ല്ലാം ഇ​വി​ടെ ലം​ഘി​ക്കു​ക​യാ​ണെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.