ഷെ​ഹ​ല ഷെ​റി​ന്‍റെ മ​ര​ണ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കു വീ​ഴ്ച സം​ഭ​വി​ച്ചെ​ന്നു പോ​ലീ​സ്
Tuesday, December 10, 2019 7:39 PM IST
കൊ​ച്ചി: വ​യ​നാ​ട് ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ലെ ക്ലാ​സ് മു​റി​യി​ൽ ഷെ​ഹ​ല ഷെ​റി​ൻ എ​ന്ന വി​ദ്യാ​ർ​ഥി പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കു വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് റി​പ്പോ​ർ​ട്ട്. കു​ട്ടി​ക്കു കൃ​ത്യ​സ​മ​യ​ത്തു ചി​കി​ത്സ ന​ൽ​കു​ന്ന​തി​ൽ അ​ധ്യാ​പ​ക​ർ​ക്കു വീ​ഴ്ച പ​റ്റി​യെ​ന്നാ​ണു പോ​ലീ​സ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.

അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണ​ത്തി​ലാ​ണ് ഈ ​പ​രാ​മ​ർ​ശം. അ​ധ്യാ​പ​ക​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യി​ൽ കോ​ട​തി അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു. ഇ​തി​നു മ​റു​പ​ടി​യാ​യി ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് അ​ധ്യാ​പ​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്നു വീ​ഴ്ച സം​ഭ​വി​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​സി​ലെ പ്ര​തി​ക​ളാ​യ വൈ​സ് പ്രി​ൻ​സി​പ്പ​ൽ കെ.​കെ. മോ​ഹ​ൻ, അ​ധ്യാ​പ​ക​ൻ കെ.​വി. ഷ​ജി​ൽ, കു​ട്ടി​യെ ചി​കി​ത്സി​ച്ച മാ​ന​ന്ത​വാ​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​ർ ജി​സ മെ​റി​ൻ ജോ​യ് എ​ന്നി​വ​രു​ടെ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ​യാ​ണു കോ​ട​തി പ​രി​ഗ​ണി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.