"കാ​ഷ്മീ​രി മാ​ധ്യ​മ​ങ്ങ​ൾ ഉൗ​ർ​ദ്ധ്വ​ൻ വ​ലി​ക്കു​ന്നു, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ കൂ​ലി​പ്പ​ണി​ക്കു പോ​കു​ന്നു’
Tuesday, December 10, 2019 8:18 PM IST
തൃ​ശൂ​ർ: കാ​ഷ്മീ​രി മാ​ധ്യ​മ​ങ്ങ​ൾ വെ​ന്‍റ​റി​ലേ​റ്റ​റി​ൽ ക​ഴി​യു​ന്ന രോ​ഗി​യെ പോ​ലെ ഉൗ​ർ​ദ്ധ്വ​ശ്വാ​സം വ​ലി​ക്കു​ക​യാ​ണെ​ന്ന് പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​യും കാ​ഷ്മീ​രി ടൈം​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​റു​മാ​യ അ​നു​രാ​ധ ഭാ​സി​ൻ. ഇ​ന്ത്യ​ൻ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യൊ​രു​ഭാ​ഗം സ​ർ​ക്കാ​രി​ന്‍റെ പ്ര​ച​ര​ണ ഉ​പാ​ധി​ക​ളാ​യി മാ​റു​ന്പോ​ഴാ​ണ് ഈ ​സ്ഥി​തീ​യെ​ന്നും തൃ​ശൂ​രി​ൽ ഒ​രു ച​ട​ങ്ങി​ൽ സം​സാ​രി​ക്ക​വെ അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഒൗ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ​ക്കും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തി​നും നി​രോ​ധ​ന​മി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​ർ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ന​ത്തി​നു​ള​ള സൗ​ക​ര്യ​ങ്ങ​ളെ​ല്ലാം വി​ല​ക്കു​ക​യാ​ണ്. ഇ​ന്‍റ​ർ​നെ​റ്റ് മൗ​ലി​കാ​വ​കാ​ശ​മാ​ണെ​ന്ന് കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ത്താ​ണ് ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗ​ത്തി​ന് പ്ര​ത്യേ​ക ബോ​ണ്ട് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. എ​ൻ​ക്രി​പ്റ്റ്ഡ് ഫ​യ​ൽ ഉ​പ​യോ​ഗി​ച്ച് ഫോ​ട്ടോ, വീ​ഡി​യോ അ​പ്ലോ​ഡ് ചെ​യ്യാ​നോ, പ്രോ​ക്സി, വി​പി​എ​ൻ, വൈ​ഫൈ, യു​എ​സ്ബി പോ​ർ​ട്ടു​ക​ൾ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​നോ ബോ​ണ്ടി​ലെ നി​ബ​ന്ധ​ന​ക​ൾ അ​നു​വ​ദി​ക്കു​ന്നി​ല്ല. വാ​ർ​ത്ത​ക​ളി​ല്ലാ​യ്മ സൃ​ഷ്ടി​ച്ച നി​ശ്ബ​ദ​ത​യും അ​തു​ണ്ടാ​കു​ന്ന ശൂ​ന്യ​ത​യു​മാ​ണ് കാ​ശ്മീ​രി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രെ ഭ​രി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടു​ത​ട​ങ്കി​ലാ​ണ്. ചി​ല​ർ​ക്കു സ​ഞ്ചാ​ര സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചി​രി​ക്കു​ന്നു. പ​ത്ര​ങ്ങ​ളു​ടെ എ​ഡി​റ്റോ​റി​യ​ൽ വ​രെ മാ​റി​ക്ക​ഴി​ഞ്ഞു. ജ​ന​പ​ക്ഷ​മാ​യ വാ​ർ​ത്ത​ക​ളെ പ​റ്റി​യോ നി​ല​പാ​ടു​ക​ളെ പ​റ്റി​യോ എ​ഡി​റ്റോ​റി​യ​ലു​ക​ൾ എ​ഴു​താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ. പ​ര​സ്യ​ങ്ങ​ളു​ടെ നി​ഷേ​ധ​വും മാ​ധ്യ​മ​ങ്ങ​ളു​ടെ അ​ച്ച​ടി​യെ പോ​ലും ബാ​ധി​ക്കു​ന്നു. പ​ല മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം നി​ർ​ത്തി കൂ​ലി​പ്പ​ണി​ക്കു പോ​കു​ന്ന സ്ഥി​തി. നി​സ​ഹാ​യ​മാ​യ കീ​ഴ​ട​ങ്ങ​ലി​നാ​യി കാ​ഷ്മീ​രി മാ​ധ്യ​മ​ങ്ങ​ൾ നി​ർ​ബ​ന്ധ​ത​മാ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്നും അ​നു​രാ​ധ ഭാ​സി​ൻ പ​റ​ഞ്ഞു.

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യം അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലാ​ണ്.. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മൂ​ന്നു തൂ​ണു​ക​ൾ ദു​ർ​ബ​ല​മാ​യി കൊ​ണ്ടി​രി​ക്കു​ന്നു. ഇ​വ​യെ നി​രീ​ക്ഷി​ക്കേ​ണ്ട നാ​ലാം തു​ണാ​യ മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ക​യും മെ​രു​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് മു​ഖ്യ​ക​ർ​മ്മ​മാ​യാ​ണ് ഭ​ര​ണ​കൂ​ടം കാ​ണു​ന്ന​ത്. നി​രീ​ക്ഷ​ണം, പ​രി​ഹാ​സം, വി​ര​ട്ട​ൽ, പി​രി​ച്ച് വി​ട​ൽ, കാ​യി​കാ​ക്ര​മ​ണം, ക്രി​മി​ന​ൽ കേ​സു​ക​ൾ തു​ട​ങ്ങി പ​ല വി​ധ​ത്തി​ൽ നി​ര​വ​ധി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ഇ​ന്ത്യ​യി​ൽ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ വേ​ട്ട​യാ​ട​ലു​ക​ൾ​ക്ക് ഇ​ര​യാ​യി​കൊ​ണ്ടി​രി​ക്കു​ന്നു. 2019-ലെ ​പ​ത്ര​സ്വാ​ത​ന്ത്ര്യ സൂ​ചി​ക​യി​ൽ 140-ാം സ്ഥാ​ന​ത്തേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​ന്ത്യ. കീ​ഴ​ട​ങ്ങ​ലി​നോ വേ​ട്ട​യാ​ട​പെ​ട​ലി​നോ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ വ​ഴ​ങ്ങേ​ണ്ട സ്ഥി​തി​യി​ലാ​ണ് കാ​ര്യ​ങ്ങ​ളെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.